Friday December 09, 2016
Latest Updates

കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നിട്ടില്ല; പുതിയ വെളിപ്പെടുത്തലുമായി റഷ്യന്‍ ഇന്റലിജന്‍സ് രംഗത്ത്

കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നിട്ടില്ല; പുതിയ വെളിപ്പെടുത്തലുമായി റഷ്യന്‍ ഇന്റലിജന്‍സ് രംഗത്ത്

ക്വാലാലംപൂര്‍; കാണാതായ മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി റഷ്യന്‍ ഇന്റലിജന്‍സ് രംഗത്ത്. വിമാനം കടലില്‍ വീണിട്ടില്ലെന്നും യാത്രക്കാര്‍ എല്ലാവരും ജീവനോടെ ഉണ്ടെന്നും റഷ്യന്‍ ഇന്റലിജന്‍സ് അധികൃതര്‍. വിമാനം കടലില്‍ വീണിട്ടില്ലെന്നും തീവ്രവാദികള്‍ വിമാനം റാഞ്ചിയെടുത്ത് അഫ്ഗാനിസ്ഥാനില്‍ ലാന്‍ഡ് ചെയ്തിടുണ്ടെന്നുമാണ് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ അവകാശവാദം.

വിമാനം കണ്ടെത്തിയതായുള്ള വിവരം ഒരു റഷ്യന്‍ പത്രപ്രവര്‍ത്തകനായ മോസ്‌കോവ്‌സ്‌കി കൊമ്‌സോമെല്റ്റ് മുഖേനെയാണ് റഷ്യന്‍ അധികൃതര്‍ പുറത്തു വിട്ടത്. അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ കണ്‍ഡഹാര്‍ പ്രദേശത്തു വിമാനം ഇറക്കിയതായാണ് വിവരം.

യാത്രികരെ ഏഴു ഗ്രൂപ്പുകളായി തിരിച്ച്  മണ്‍കുടിലുകളില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ആവശ്യത്തിനു ഭക്ഷണമോ മറ്റു സൌകര്യങ്ങളോ അവര്‍ക്ക് ലഭിക്കുന്നില്ലെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച റഷ്യന്‍ പത്രം പറയുന്നു.
യാത്രാക്കാരില്‍ 20 പേരെ പാക്കിസ്ഥാനിലേക്ക് മാറ്റിയതായും ,ഇവരെ ഉപയോഗിച്ചു ചൈനയോടോ അമേരിക്കയോടോ വിലപേശല്‍ നടത്താനാണ്തട്ടിക്കൊണ്ടു പോയവരുടെ നീക്കമെന്നും പത്രം റഷ്യന്‍ ഇന്റലിജന്‍സ് എജന്‌സിയെ ഉദ്ധരിച്ചു പറയുന്നു.മലേഷ്യയോ ചൈനയോ സംഭവവികാസത്തെപറ്റി ഇതേ വരെ പ്രതീകരിച്ചിട്ടില്ല.

എന്തായാലും മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചിലില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സി നടത്തിയിരിക്കുന്നത്. ലോകത്തെ മുഴുവന്‍ സാങ്കേതിക വിദ്യയും വെല്ലുവിളിച്ച് കഴിഞ ഒരു മാസമായി വിമാനം അപ്രത്യക്ഷമാണ്. മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍ നിന്ന് ചൈനയിലേക്ക് പറന്ന എംഎച്ച് 370 വിമാനത്തിനു എന്ത് സംഭവിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വിമാനം കടലില്‍ വീണതാകാമെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വിമാനത്തിനായി തെരച്ചില്‍ നടത്തുന്നത്. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 239 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇതിനിടെ വിമാനം കടലില്‍ തകര്‍ന്നു വീണുവെന്നും മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടുവെന്നും മലേഷ്യന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതിന് അടിസ്ഥാനമായ തെളിവുകള്‍ നിരത്താന്‍ മലേഷ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മലേഷ്യന്‍ അധികൃതര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ആശാവഹമായ മറ്റൊരു വെളിപ്പെടുത്തലുമായി റഷ്യന്‍ ഇന്റലിജന്‍സ് രംഗത്ത് വന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം റഷ്യന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു എന്നാല്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് റഷ്യന്‍ ഇന്റലിജന്‍സ്  വിമാനം തകര്‍ന്നിട്ടില്ല എന്ന നിഗമനത്തിലേക്ക് എത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇതിനിടെ കാണാതായ വിമാനത്തിന്റെ സഹപൈലറ്റ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിന് ശേഷവും സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് കോള്‍ വിളിക്കാന്‍ ശ്രമിച്ചതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. വിമാനത്തിലെ കോ പൈലറ്റായ ഫാരിഖ് അബ്ദുല്‍ ഹമീദിന്റെ ഫോണില്‍ നിന്ന് കോളുകള്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ രേഖകളാണ് പുറത്ത് വന്നത്. റഡാര്‍ ബന്ധം നഷ്ടപ്പെട്ടതിന് ശേഷം വിമാനം പരിധിയില്‍ കവിഞ്ഞു താഴ്ന്നു പറക്കുംപോഴാനു മൊബൈല്‍ നിന്ന് കോള്‍ ചെയ്യാന്‍ ശ്രമം നടന്നതായി ഇന്ന് തെളിവ് ലഭിച്ചത്.അതേസമയം പെനാംഗിലെ ടെലി കമ്മ്യൂണിക്കേഷന്‍ സബ് സ്റ്റേഷന്‍ ഈ വാര്‍ത്ത സ്ഥിരികരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ മലേഷ്യന്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.

പുതിയതായി പുറത്ത് വരുന്ന തെളിവുകള്‍ വിമാനം കാണാതായത് സംബന്ധിച്ച് വീണ്ടും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. എല്ലാവരും മരിച്ചുവെന്നും വിമാനം കടലില്‍ വീണുവെന്നും പറഞ്ഞ് മലേഷ്യ കൈകഴുകുമ്പോഴും വിമാനം തകര്‍ന്നു എന്ന വാദം സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ മലേഷ്യന്‍ അധികൃതര്‍ ലോകത്തിന് മുന്നില്‍ ഉത്തരം മുട്ടിയിരിക്കുന്ന അവസ്ഥയിലാണ്.

 

Scroll To Top