Tuesday December 06, 2016
Latest Updates

കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍

കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍

ദിവസേന നൂറ് കണക്കിന് കുട്ടികളെ കാണാതാകുന്നതായി വാര്‍ത്ത പ്രചരിക്കാരുറുണ്ട്. എന്നാല്‍ ഇവരില്‍ പലരെയും കണ്ടുകിട്ടാറില്ല എന്നതാണ് വാസ്തവം. ഇത്തരത്തില്‍ കാണാതെ പോകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഒരു ആപ്ലിക്കേഷന്‍ കണ്ടെത്തി. ഓസ്‌ട്രേലിയന്‍ പോലീസാണ് ഈ ആപ്ലിക്കേഷന്‍ കണ്ടെത്തിയത്. പൊലീസ് ചൈല്‍ഡ് ഐഡി ആപ് എന്നാണു ഈ ആപ്ലിക്കേഷന്റെ പേര്.

ഒരു കുട്ടിയെ കാണാതായാല്‍ ആദ്യ മണിക്കൂറില്‍ തന്നെ  അന്വേഷണം തുടങ്ങാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പോലീസ് പറയുന്നു. കുട്ടിയുടെ ചിത്രങ്ങള്‍, കുട്ടിയുടെ ശീലങ്ങള്‍, സുഹൃത്തുക്കള്‍, പതിവ് സന്ദര്‍ശന സ്ഥലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ആപിലെ സ്‌റ്റോറില്‍ സംഭരിക്കാന്‍ കഴിയും. തുടര്‍ന്ന് ഈ വിവരങ്ങള്‍ വച്ച് കാണാതായ കുട്ടിക്കായി അന്വേഷണം ആരംഭിക്കാന്‍ സാധിക്കും. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നത് കൂടാതെ കുട്ടികളുടെ സുരക്ഷിതത്വത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ ആപ്ലിക്കേഷനിലുണ്ട്.

ഇന്ത്യയില്‍ ഓരോ എട്ടു മിനിട്ടിലും ഒരു കുട്ടി വീതം കാണാതാകുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പോലീസിനു ഏറെ പ്രയോജനപ്രദമായ ആപ്ലിക്കേഷനാണ് ഇത്.

Scroll To Top