Saturday December 10, 2016
Latest Updates

കാഞ്ഞിരപ്പള്ളിയില്‍ കത്തികുത്തില്‍ പരിക്കേറ്റ്, മന്ത്രി പി ജെ ജോസഫിന്റെ പിതൃസഹോദരി പുത്രന്‍ മരിച്ചു

കാഞ്ഞിരപ്പള്ളിയില്‍ കത്തികുത്തില്‍ പരിക്കേറ്റ്, മന്ത്രി പി ജെ ജോസഫിന്റെ പിതൃസഹോദരി പുത്രന്‍ മരിച്ചു

Joseph nvllyകാഞ്ഞിരപ്പള്ളി :റബര്‍ തോട്ടം പാട്ടത്തിനു നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. തോട്ടമുടമ കപ്പാട് ഞാവള്ളി ഔസേപ്പച്ചന്‍ (ജോസഫ് ജെ. 60) ആണ് മരിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കുമാണ് പരുക്കേറ്റത്. ഭാര്യ ഉഷ, മക്കള്‍ അപ്പു, ലിജോ ജോലിക്കാരന്‍ ബിജു എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം സ്വദേശി കുട്ടപ്പന്‍ അറസ്റ്റിലായി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

കേരളാകോണ്‍ഗ്രസ്എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ പരേതന്‍ കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടും, കെഎഫ്‌സി മുന്‍ അംഗവും, കത്തോലിക്ക കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രമുഖ പ്ലാന്ററും റബര്‍ വ്യവസായിയുമാണ് കൊല്ലപ്പെട്ട ജോസഫ് (ഔസേപ്പച്ചന്‍) .
മന്ത്രി പി.ജെ ജോസഫിന്റെ പിതൃസഹോദരി പുത്രനാണ്പരേതന്‍.കപ്പാട്ടെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളില്‍ ഒന്നാണ് ഇവരുടേത്.വര്‍ഷങ്ങളായി കുട്ടപ്പനാണ് ഇവരുടെ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തിവന്നിരുന്നത്. തോട്ടം പുതുതായി പാട്ടത്തിനു നല്‍കുന്നതിനുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

Scroll To Top