Sunday December 11, 2016
Latest Updates

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ‘തുറുപ്പുചീട്ടാക്കി’ കേരള കത്തോലിക്കാ സഭ ,വെല്ലുവിളി കോണ്‍ഗ്രസിനെതിരെ

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ‘തുറുപ്പുചീട്ടാക്കി’ കേരള കത്തോലിക്കാ സഭ ,വെല്ലുവിളി കോണ്‍ഗ്രസിനെതിരെ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുരുപ്പുചീട്ടാക്കാന്‍ കേരളാ കത്തോലിക്കാ സഭ മുന്നോട്ട്.റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവര്‍ക്കെതിരെ വോട്ടുചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ഇടയലേഖനം പുറത്തിറക്കി. കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കൗണ്‍സിലായ കെസിബിസിയാണ് ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്.

ഫലത്തില്‍ കോണ്‍ഗ്രസിനെ നേരിട്ട് ബാധിച്ചേക്കാവുന്ന ഈ ഇടയ ലേഖനത്തിന് സുറിയാനി,ലത്തീന്‍,മലങ്കര ഭേദമില്ലാതെ മൂന്ന് റീത്തുകളിലും ഉള്ള കത്തോലിക്കര്‍ പിന്തുണ നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.ഇടുക്കി,കോട്ടയം,എറണാകുളം ജില്ലകളില്‍ മാത്രമല്ല മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും കത്തോലിക്കരുടെ വോട്ടു നിര്‍ണ്ണായകമാണ്

കത്തോലിക്കാ സഭയുടെ പാരിസ്ഥിതിക നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോവുകയല്ലെന്നും റിപ്പോര്‍ട്ട് നടപ്പാക്കാനൊരുങ്ങുന്ന മേഖലയിലെ മനുഷ്യരെ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും സഭ പറയുന്നു. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയ്ക്ക് അനുകൂലമായിട്ടല്ല സഭയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസൃതമായാണ് ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നതെന്ന് കെസിബിസി വ്യക്തമാക്കി.

കെസിബിസിയ്ക്ക് ധാര്‍മികതയില്‍ അധിഷ്ഠിതമായ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടെന്നും അത് രാഷ്ട്രീയ കക്ഷികള്‍ക്ക് അതീതമാണെന്നും കെസിബിസി വാക്താവ് റവ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. പിന്നോക്ക മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഗണന നല്‍കുന്നവര്‍ക്കും മദ്യം, മയക്കുമരുന്ന്, അക്രമരാഷ്ട്രീയം തുടങ്ങിയവയ്ക്ക് എതിരെ നിലപാടെടുക്കുന്നവര്‍ക്കും അനുകൂലമായി തെരഞ്ഞെടുപ്പില്‍ നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

Scroll To Top