Thursday December 08, 2016
Latest Updates

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ജനവാസ മേഖലകളെയും തോട്ടം മേഖലയെയും ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയെന്ന് കെഎം മാണി

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ജനവാസ മേഖലകളെയും തോട്ടം മേഖലയെയും ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയെന്ന് കെഎം മാണി

ന്യൂഡല്‍ഹി: ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും അഭിപ്രായം അറിഞ്ഞ ശേഷമേ നടപ്പിലാക്കൂ എന്ന് ധനമന്ത്രി കെഎം മാണി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി കെഎം മാണി വ്യക്തമാക്കി.

പ്രകാശ് ജാവദേക്കറുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎം മാണി. റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍ ജനവാസ മേഖലകളെയും തോട്ടം മേഖലയെയും ഒഴിവാക്കുമെന്ന് പ്രകാശ ജാവദേക്കര്‍ ഉറപ്പ് നല്‍കിയതായും കെഎം മാണി പറഞ്ഞു.

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തിടുക്കത്തില്‍ നടപ്പിലാക്കില്ലെന്ന് കേരളത്തിലെ ഇടത് എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം കേട്ട ശേഷമേ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളു എന്നും പ്രകാശ് ജാവദേക്കര്‍ എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

Scroll To Top