Sunday December 04, 2016
Latest Updates

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: പരിസ്ഥിതിലോല മേഖലാ മാപ്പുകളുടെ പരിശോധന തുടങ്ങി

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: പരിസ്ഥിതിലോല മേഖലാ മാപ്പുകളുടെ പരിശോധന തുടങ്ങി

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനത്തെ തുടര്‍ന്ന് സംസ്ഥാനം തയ്യാറാക്കിയ പരിസ്ഥിതിലോല മേഖലാ മാപ്പുകളുടെ പരിശോധന തുടങ്ങി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കേരളത്തില്‍ എത്തിയ കേന്ദ്ര സംഘം സംസ്ഥാനത്തെ ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ . ഉമ്മന്‍ വി ഉമ്മന്‍ തയ്യാറാക്കിയ കെഡസ്ട്രല്‍ മാപ്പുകളുടെ വിശദാംശങ്ങള്‍ കേന്ദ്രസംഘത്തെ അറിയിച്ചു. തുടര്‍ന്ന് അവയുടെ പരിശോധന ആരംഭിച്ചു. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.

Scroll To Top