Wednesday December 07, 2016
Latest Updates

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് സീറോ മലബാര്‍ സഭ അത്മായ കമ്മീഷന്‍

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് സീറോ മലബാര്‍ സഭ അത്മായ കമ്മീഷന്‍

കൊച്ചി:കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സഭയും മെത്രാന്മാരും സമരരംഗത്തുറച്ചു നില്‍ക്കുമ്പോഴും സീറോ മലബാര്‍ സഭയുടെ അത്മായ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അനുകൂലം . പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയും മനുഷ്യരും സംരക്ഷിക്കപ്പെടണമെന്നു വ്യക്തമാക്കുന്ന കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നതാണെന്നു സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ വ്യക്തമാക്കി .

പശ്ചിമഘട്ടത്തിലെ ജനസമൂഹത്തെ വിദേശശക്തികള്‍ക്കു തീറെഴുതിക്കൊടുത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ പദ്ധതികള്‍ തയാറാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി തീവ്രവാദപ്രസ്ഥാനങ്ങളുടെ ഉപകരണമായാണ് പശ്ചിമഘട്ട പരിസ്ഥിതി പഠനത്തിനായി നിയോഗിച്ച ഗാഡ്ഗില്‍ സമിതി പ്രവര്‍ത്തിച്ചത്. കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ കണ്െടത്തലുകളില്‍ നിന്ന് ജനങ്ങള്‍ക്കു ഇക്കാര്യം വ്യക്തമായതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയും അവിടെയുള്ള മനുഷ്യരും സംരക്ഷിക്കപ്പെടണമെന്ന അല്മായ കമ്മീഷന്റെ നിലപാട് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

പശ്ചിമഘട്ടത്തിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള പരിസ്ഥിതി സംരക്ഷണമാണു വേണ്ടത്. കസ്തൂരിരംഗന്‍ കമ്മിറ്റിയും ഈ നിഗമനത്തിലെത്തിച്ചേര്‍ന്നതു പ്രതീക്ഷയുണര്‍ത്തുന്നുവെന്നു അല്മായ കമ്മീഷന്‍ സെക്രട്ടി അഡ്വ. വി.സി. സെബാസ്‌റ്യന്‍ പറഞ്ഞു.

നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ശിക്ഷാര്‍ഹമാണ്. പ്രകൃതിയെ സ്‌നേഹിച്ച് മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നവരെ പീഡിപ്പിച്ചും ജനജീവിതത്തെ വെല്ലുവിളിച്ചും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ലെന്നു വ്യക്തമായതായും അല്മായ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.like-and-share

Scroll To Top