Saturday December 10, 2016
Latest Updates

കസ്തൂരി രംഗന്‍ ഉത്തരവ് : കേരളാ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിയ്‌ക്കൊരുങ്ങുന്നു

കസ്തൂരി രംഗന്‍ ഉത്തരവ് : കേരളാ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിയ്‌ക്കൊരുങ്ങുന്നു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് യൂ ഡി എഫ് വിടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി രാഷ്ട്രീയ നിരീക്ഷകര്‍.
പി ജെ ജോസഫ് അടക്കം നിരവധി നേതാക്കളുമായി ഇടതുമുന്നണി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു.ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ ഉപരിയായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ ഉയര്‍ത്താനാണ് പാര്‍ട്ടി തീരുമാനം.റിപ്പോര്‍ട്ട് സംബന്ധിച്ച ഉത്തരവ് മൊത്തമായി പിന്‍വലിച്ചീല്ലെങ്കില്‍ പാര്‍ട്ടി എം എല്‍ എ മാരും ,മന്ത്രിമാരും ചീഫ് വീപ്പും രാജിവെയ്ക്കണമെന്ന് നിലവിലുള്ള ഗ്രൂപ്പുകള്‍ക്കതീതമായി കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലുള്ള വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ കെ.എം മാണി അടക്കം മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് വ്യക്തമാക്കി കഴിഞ്ഞു..

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പ് കേന്ദ്രം തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തത്സഥാനത്ത് തുടരില്ലെന്നു മുഖ്യമന്ത്രിയെ നേരത്തെ തന്നെ അറിയിച്ചതാനെന്നും ജോര്‍ജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ പിന്നെ തീരുമാനം മാറ്റാന്‍ കഴിയില്ല. കസ്തൂരി രംഗന്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച 123 വില്ലേജുകളില്‍ 23 ലക്ഷത്തോളം ജനങ്ങളാണ് താമസിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ച്ചില്‍ വരുന്ന വിധിയോടെ കേരളത്തിലെ മൂന്നിലൊന്ന് പ്രദേശം വനഭൂമിയായി മാറും.

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പ് നവംബര്‍ 13ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിജ്ഞാപനം തിരുത്തിയില്ലെങ്കില്‍ തങ്ങളാരും ഈ പണിക്കില്ല. ഈ ചീഫ് വിപ്പ് സ്ഥാനം ചുമന്നോട്ട് നടന്നിട്ട് കാര്യമില്ല. അതിനാല്‍ കൃഷിഭൂമി കൃഷിഭൂമിയായും വനഭൂമി വനഭൂമിയായും പുതുക്കി വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് യുദ്ധം ചെയ്യും.

ഇടുക്കി സീറ്റല്ല പാര്‍ട്ടിക്ക് വലുത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ്. ഇടുക്കിയ്ക്ക് പകരം പത്തനംതിട്ട ലഭിച്ചാല്‍ എന്താണ് കുഴപ്പം. വിജ്ഞാപനം അനുസരിച്ചാണെങ്കില്‍ ഇവിടെ ഇടുക്കിയുമില്ല. എം.പിയുമില്ല. മത്സരിക്കാന്‍ വല്ല കുരങ്ങനെയോ മുയലിനെയോ പിടിച്ചുനിര്‍ത്തട്ടെ. നിലവിലെ രീതിയില്‍ പാലായും പൂഞ്ഞാറും ഈരാറ്റുപേട്ടയും കട്ടപ്പനയുമെല്ലാം വനഭൂമിയാകും. പിന്നെ എം.പിയുമില്ല, എംഎല്‍എയുമില്ല.ജോര്‍ജ് പറയുന്നു.

ഉത്തരവ് പിന്‍വലിക്കുവാനുള്ള സാധ്യത കുറവാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുമ്പോള്‍ ,രാജി തീരുമാനം നടപ്പാക്കാതെ കേരളാ കോണ്‍ഗ്രസിന് വേറെ നിര്‍വാഹം ഇല്ലെന്നാവും.

Scroll To Top