Tuesday December 06, 2016
Latest Updates

കസ്തൂരി രംഗന്‍ ആശങ്ക അവസാനിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കസ്തൂരി രംഗന്‍ ആശങ്ക അവസാനിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്  സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായി മാറിയിട്ടില്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. പെസഹ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന മലയോര മേഖലകളില്‍ ഇതിനെതിരെ ഇപ്പോഴും പ്രതിഷേധം നിലനില്‍ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു ആലഞ്ചേരി പിതാവ്.

തെരഞ്ഞെടുപ്പിന് ശേഷവും സഭ കസ്തൂരി രംഗന്‍ വിഷയം ഗൌരവത്തില്‍ തന്നെ പരിഗണിക്കുനുവെന്ന സൂചനയാണ് കര്‍ദ്ദിനാള്‍ തന്റെ സന്ദേശത്തിലൂടെ നല്കിയത്. നേരത്തെ തെരഞ്ഞെടുപ്പിന് മുമ്പ് കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ രൂപതകളും വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇടുക്കി മണ്ഡലത്തില്‍ കസ്തൂരി രംഗന്‍ വിഷയം കോണ്‍ഗ്രസിന്റെ സാധ്യതകളെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്.

അതിനിടെയാണ് വീണ്ടും കസ്തൂരി രംഗന്‍ വിഷയം ചര്‍ച്ചയാകുന്നത്. കേന്ദ്രത്തില്‍ ഐക്യവും സ്ഥിരതയും പുലര്‍ത്തുന്ന സര്‍ക്കാരുണ്ടാകാന്‍ പ്രാര്‍ത്ഥിക്കണമെനന്നും അദ്ദേഹം പെസഹ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ചിതറിയ ചിന്തകള്‍ക്ക് ഏക രൂപമുണ്ടാകണമെന്നും അദ്ദേഹം ആവശ്യോപ്പെട്ടു.

 

Scroll To Top