Saturday December 10, 2016
Latest Updates

കസ്തൂരിരിംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: പ്രായോഗിക വശം നോക്കിവേണം നടപ്പാക്കാനെന്ന് മുഖ്യമന്ത്രി

കസ്തൂരിരിംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: പ്രായോഗിക വശം നോക്കിവേണം നടപ്പാക്കാനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായോഗികവശം നോക്കി വേണം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളോട് സര്‍ക്കാരിന് എതിര്‍പ്പില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഏകകണ്ഠമായ അഭിപ്രായമുണ്ടാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പശ്ചിമഘട്ട സംരക്ഷണത്തിനു വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
റിപ്പോര്‍ട്ട് സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം അഭിപ്രായം തേടിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കാള്‍ സ്വീകാര്യം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തന്നെയാണെന്ന പ്രാഥമിക നിലപാട് സര്‍ക്കാര്‍ കേന്ദ്രത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു. യോഗത്തില്‍ നിന്ന് എല്‍ഡിഎഫ് വിട്ടു നിന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചത്.

Scroll To Top