Sunday December 04, 2016
Latest Updates

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :കേന്ദ്ര ഉത്തരവ് ഇലക്ഷന് മുന്‍പ് പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :കേന്ദ്ര ഉത്തരവ് ഇലക്ഷന് മുന്‍പ് പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി ഉള്‍പ്പടെയുള്ള കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നടപടിയുണ്ടാകണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിലപാടില്‍ പ്രതീക്ഷയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക ശേഷം കെ.എം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധ നയങ്ങള്‍ ഒഴിവാക്കണമെന്നും നവംബര്‍ 13ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നുമാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം .കെ എം മാണിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എല്ലാ കേരളാ കോണ്‍ഗ്രസ് എം എല്‍ എ മാരും ഉണ്ടായിരുന്നു.

Scroll To Top