Tuesday December 06, 2016
Latest Updates

കസ്തൂരിരംഗന്‍ :കേരളത്തിന് അനുകൂലമായ നടപടിയുണ്ടാക്കാന്‍ യൂ ഡിഎഫ് തന്ത്രം മെനയുന്നു

കസ്തൂരിരംഗന്‍ :കേരളത്തിന് അനുകൂലമായ നടപടിയുണ്ടാക്കാന്‍ യൂ ഡിഎഫ് തന്ത്രം മെനയുന്നു

കൊച്ചി :കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം കേരളത്തിലെ യൂ ഡി എഫിലെ പടല പിണക്കങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് സൂചന.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞു.. കേരളത്തിന് അനുകൂലയമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുലഭിച്ചു. മുഖ്യമന്ത്രിയുമായി കേന്ദ്രപരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി ടെലഫോണില്‍ സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസ്ഥാന പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥരും ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.ഇതോടെ കെ സി ബി സി യുടെതടക്കം സാമുദായിക സംഘടനകളെ വരുതിയില്‍ ആക്കാനാണ് കോണ്‍ഗ്രസ് തന്ത്രം

Scroll To Top