Sunday December 11, 2016
Latest Updates

കവിത കര്‍ക്കരെ ജീവന്‍ വെടിഞ്ഞത് മൂന്ന് പേര്‍ക്ക് ജീവന്‍ നല്‍കിയ ശേഷം

കവിത കര്‍ക്കരെ ജീവന്‍ വെടിഞ്ഞത് മൂന്ന് പേര്‍ക്ക് ജീവന്‍ നല്‍കിയ ശേഷം

മുംബൈ: മുംബൈ ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെയുടെ ഭാര്യ കവിത കര്‍ക്കരെ തന്റെ അവയവങ്ങള്‍ ദാനം നല്‍കിയാണ് ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ കവിത കര്‍ക്കരെ മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് അവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മക്കള്‍ തീരുമാനിക്കുകയായിരുന്നു.

കവിതയുടെ കരളും കിഡ്‌നിയും ദാനം ചെയ്തു. കൂടാതെ രണ്ട് കണ്ണുകളും ദാനം ചെയ്തു. മൂന്ന് മക്കളാണ് ഹേമന്ദ് കവിത ദമ്പതികള്‍ക്കുള്ളത്. ഇതോടെ മൂന്ന് പേര്‍ക്ക് ജീവന നല്‍കിയാണ് കവിത കര്‍ക്കരെ ലോകത്ത് നിന്ന് വിടവാങ്ങിയത്. ശനിയാഴ്ച തലച്ചോറില്‍ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കവിത ഇന്നലെ ഉച്ചയോടെയാണ് മരണമടഞ്ഞത്.

മുംബൈ ഭീകരാക്രമണത്തിനിടെ തന്റെ ഭര്‍ത്താവിന് മികച്ച ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്ന് കവിത കാര്‍ക്കരെ പറഞ്ഞത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത ആയിരുന്നു. തീവ്രവാദികളുമായി മുംബൈ കാമ ആശുപത്രിക്ക് സമീപത്ത് വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് ഹേമന്ദ് കര്‍ക്കരെ മരിച്ചത്.

Scroll To Top