Saturday December 10, 2016
Latest Updates

കവിതയില്‍ വിജയം കൊയ്തു ലൂക്കനിലെ ജെമിന്‍ ജോസഫ് മലയാളികള്‍ക്ക് അഭിമാനമായി 

കവിതയില്‍ വിജയം കൊയ്തു ലൂക്കനിലെ ജെമിന്‍ ജോസഫ് മലയാളികള്‍ക്ക് അഭിമാനമായി 

ഡബ്ലിന്‍: സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മൈഗ്രന്റ് ഇന്റഗ്രേഷന്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തില്‍ ജെമിന്‍ ജോസഫിന് വിജയം.

താലായില്‍ നടന്ന അനുമോദന യോഗത്തില്‍ മേയര്‍ ഡെര്‍മറ്റ് ലൂണി ,ജെമിന് ട്രോഫി സമ്മാനിച്ചു.

ലൂക്കനില്‍ താമസിക്കുന്ന ജോയി ജോസഫിന്റെയും ജിജയുടേയും മകനായ ജെമിന്‍ ഐറീഷ് ഡാന്‍സിലും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് സ്‌കൂളിലെ ഹര്‍ലിംഗ് ടീമില്‍ അംഗമായ ജെമിന്‍ സ്‌കൂളിനുവേണ്ടി നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കീബോര്‍ഡ് വായനയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 

ജെമിന്റെ മാതാപിതാക്കളായ ജോയിയും ജിജയും സെന്റ് ജെയിംസ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു. സഹോദരന്‍: ജ്യോതിന്‍.


-രാജു കുന്നക്കാട്ട്

Scroll To Top