Thursday December 08, 2016
Latest Updates

കഴിഞ്ഞ വര്‍ഷം ആകെ നിര്‍മ്മിച്ചത് 8300 വീടുകള്‍ മാത്രം:പ്രതിസന്ധിക്ക് പരിഹാരമാവാന്‍ ഐറിഷ് ഭവന നിര്‍മ്മാണ മേഖലയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ്

കഴിഞ്ഞ വര്‍ഷം ആകെ നിര്‍മ്മിച്ചത് 8300 വീടുകള്‍ മാത്രം:പ്രതിസന്ധിക്ക് പരിഹാരമാവാന്‍ ഐറിഷ് ഭവന നിര്‍മ്മാണ മേഖലയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ്

ഡബ്ലിന്‍: ഐറിഷ് നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് ഗവണ്‍മെന്റ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഐറിഷ് ഭവന വിപണിയിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് ഗവണ്‍മെന്റ് നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കുന്നത്. 200 മില്യന്‍ യൂറോയുടെ പദ്ധതിയാണ് ഐറിഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് ഇത് പ്രഖ്യാപിച്ചത്. 2020 ഓടെ ഐറിഷ് വീടുകളുടെ എണ്ണം നിലവിലുള്ളത്തിന്റെ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. 

ഭവന നിര്‍മ്മാണം വര്‍ദ്ധിക്കുന്നതോടെ ഈ മേഖലയില്‍ 60,000 തൊഴില്‍ അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡബ്ലിനിലെ അബോട്‌സ്‌ടൌണില്‍ലെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്യാമ്പസില്‍ നടന്ന ഒരു ചടങ്ങിലാണ് പ്രധാനമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. നിര്‍മ്മാണ മേഖലയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്‍ കാലങ്ങളിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ അയര്‍ലണ്ടിലെ ഭവന വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

2006 ല്‍ അയര്‍ലണ്ടില്‍ വീടുകളുടെ ലഭ്യതയില്‍ പ്രതിസന്ധി രൂക്ഷമായ സമയത്ത് 93,000 വീടുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് വെറും 8300 ആയി ചുരുങ്ങി. 91 ശതമാനത്തിന്റെ കുറവാണിത്. ഇത്തരം പിഴവുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലൈവ് രജിസ്റ്ററില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി എടുക്കുന്ന 100,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം ജോലി ഒരുക്കുന്നതാകും വര്‍ദ്ധിച്ച പുതിയ പദ്ധതി. 

ആദ്യമായി വീട് വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഡെപ്പോസിറ്റ് തുക നല്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി ന്യായീകരിച്ച്. തീരുമാനം ഭവന വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

Scroll To Top