Friday December 09, 2016
Latest Updates

കള്ളു കുടിച്ചിട്ട് ഗാര്‍ഡയോട് കളിച്ചാല്‍ എങ്ങനെയിരിക്കും ?

കള്ളു കുടിച്ചിട്ട് ഗാര്‍ഡയോട് കളിച്ചാല്‍ എങ്ങനെയിരിക്കും ?

ഡബ്ലിന്‍: കള്ളുകുടിച്ച് പൊതുസ്ഥലത്ത് കൂടിനില്‍ക്കരുതെന്ന് പറഞ്ഞ ഗാര്‍ഡയ്ക്ക് കള്ളുകുടിയന്‍മാരുടെ തെറിയഭിഷേകം. കൂട്ടുകാരനെ അറസ്റ്റ്‌ചെയ്യാന്‍ ശ്രമിക്കവേയാണ് കെയ്ത്ത് ക്ലാര്‍ക്ക് എന്ന 22കാരന്‍ .ഗാര്‍ഡ ഉദ്യോഗസ്ഥനെ തെറി വിളിച്ചത്. കള്ള് മൂത്ത കെയ്ത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഗാര്‍ഡയെ ‘തടിയന്‍ കക്കൂസ്’ എന്ന് വിളിച്ച് കളിയാക്കുകയു ചെയ്തു.

ഡബ്ലിനിലെ മാര്‍ക്കറ്റില്‍ വച്ചാണ് സംഭവം നടന്നത്. കെയ്ത്തും കൂട്ടുകാരനും കള്ളുകുടിച്ചശേഷം മാര്‍ക്കറ്റില്‍ നിന്നും ഭക്ഷണം കഴിക്കുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ തറയില്‍ വീണുകിടക്കുകയുമായിരുന്നു. ഇത് കണ്ട് വന്ന ഗാര്‍ഡ ഇവരോട് ഇവിടെ നിന്നും മാറിപ്പോകാന്‍ ആവശ്യപ്പെട്ടു. കെയ്ത്തിന്റെ സുഹൃത്തായ 23കാരന്‍ ലോയിഡ് ക്ലര്‍ക്ക് ഗാര്‍ഡയോട് തട്ടിക്കയറി. അയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവെയാണ് കെയ്ത്ത് തെറിയഭിഷേകം നടത്തിയത്.
കെയ്ത്ത് വല്ലാതെ മദ്യപിച്ചിരുന്നതായും മുന്നിലുണ്ടായിരുന്ന വെള്ളത്തിലേക്ക് വീണ് അപകടം സംഭവിച്ചേക്കുമെന്ന് തോന്നിയതായും ഗാര്‍ഡ ഡബ്ലിന്‍ ജില്ലാ കോടതിയെ അറിയിച്ചു.
ഡ്യൂട്ടി നിര്‍വ്വഹണത്തിനെത്തിയ ഗാര്‍ഡ ഉദ്യോഗസ്ഥനെ തെറിവിളിച്ചതിന് 290 യൂറോ ഫൈന്‍ അടക്കാനാണ് ജഡ്ജ് വിക്റ്റര്‍ ബ്ലേക് കെയ്ത്തിനോടാവശ്യപ്പെട്ടത്. അതുകൂടാതെ രണ്ടുമാസത്തെ തടവുശിക്ഷയില്‍ നിന്നും ഒഴിവാകണമെങ്കില്‍ 140 മണിക്കൂറുകള്‍ കമ്മ്യൂണിറ്റി സേവനങ്ങള്‍ നടത്തിക്കൊള്ളാനും കോടതി ഉത്തരവിറക്കിയിട്ടുണ്ട്.
ഹോത്തിലെ മെയിന്‍ സ്ട്രീറ്റ് വഴി പട്രോളിംഗ് നടത്തുന്നചതിനിടെയാണ് കള്ളുകുടി സംഘത്തെ കണ്ടതെന്ന് ഗാര്‍ഡ മാര്‍ട്ടിന്‍ മാനിയന്‍ പറഞ്ഞു. അവര്‍ വളരെ അധിക അളവില്‍ മദ്യം കഴിച്ചിരുന്നതായും ഗാര്‍ഡ അറിയിച്ചു.
നാലെണ്ണമേ കഴിച്ചുള്ളൂവെന്നും തിന്നാന്‍ വല്ലതും വാങ്ങട്ടെയെന്നും പറഞ്ഞ കെയ്ത്ത്. റോള്‍ വാങ്ങി വരുമ്പോഴേക്കും സുഹൃത്ത് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് മാത്രമേ താന്‍ ഗാര്‍ഡയോട് ചോദിച്ചുള്ളൂവെന്നാണ് കെയ്ത്ത് പറഞ്ഞത്.
വയറ്റിലുള്ള കള്ളാണ് ബാക്കി തെറികള്‍ മുഴുവന്‍ പറഞ്ഞതെന്ന് പാവം കെയ്ത്തുണ്ടോ ഓര്‍ക്കുന്നു.like-and-share

Scroll To Top