Sunday December 04, 2016
Latest Updates

കള്ളുകുടി, പുകവലി.. കൂടാതെ പൊണ്ണത്തടിയും

കള്ളുകുടി, പുകവലി.. കൂടാതെ പൊണ്ണത്തടിയും

കള്ളുകുടിയും പുകവലിയും പൊണ്ണത്തടിയും… ഇവയിലൊക്കെ അയര്‍ലണ്ടിനെ കടത്തിവെട്ടാന്‍ യൂറോപ്പില്‍ വേറെ രാജ്യങ്ങളില്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ അത്രപോലും ശ്രദ്ധ ഐറിഷുകാര്‍
കാണിക്കുന്നില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
ഒഇസിഡിയുടെ ‘ഹെല്‍ത്ത് അറ്റ് എ ഗ്ലാന്‍സ് 2013’ റിപ്പോര്‍ട്ടിലാണ്
ഇപ്പോള്‍ ഐറിഷുകാരുടെ ശ്രദ്ധയില്ലായ്മ പ്രതിഫലിച്ചിരിക്കുന്നത്.
മറ്റേതൊരു ഒഇസിഡി രാജ്യത്തെ അപേക്ഷിച്ചുനോക്കുമ്പോഴും അയര്‍ലണ്ടിലാണ്
ഏറ്റവും കൂടുതല്‍ മദ്യാപാനികള്‍ ഉള്ളത്. പുകവലിയും ഇവര്‍ക്കിടയില്‍
കുറവല്ല.
തങ്ങളുടെ ആരോഗ്യകാര്യത്തില്‍ ഐറിഷുകാര്‍ കാട്ടുന്ന അവഗണന കൊണ്ടുതന്നെ
ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്‍മാര്‍ ഉള്ള രാജ്യമായി അയര്‍ലണ്ട് ഇതിനകം
തന്നെ മാറിക്കഴിഞ്ഞു.
കുട്ടികളിലെ ആഹാര ശീലങ്ങളിലെ ക്രമക്കേടുകള്‍ മുതല്‍ മുതിര്‍ന്നവരുടെ
മദ്യപാനമടക്കം പൊണ്ണത്തടിക്കു കാരണങ്ങള്‍ പലതാണ്.
അമിതമായ പുകയില ഉപയോഗം കാന്‍സറിനും ഇതുവഴി മരണത്തിനും കാരണമാവുകയും
ചെയ്യുന്നുണ്ട്. 21ശതമാനംപേരാണ് പുകവലി ഉപയോഗം നിമിത്തം കാന്‍സര്‍
രോഗികളായി മാറിയത്. 59.4ശതമാനം പേര്‍ക്ക് ഹൃദയ സംബന്ധിയായ
അസുഖങ്ങളായിരുന്നു. ഇത് 1990മുതല്‍ 2011 വരെയുള്ള കണക്കുകള്‍ പ്രകാരമാണ്.
ഇപ്പോള്‍ ഇത്തരം രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നത്.
40ഓളം രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് അയര്‍ലണ്ടിലെ ഈ
ശോചനീയാവസ്ഥ പുറത്തുവന്നിരിക്കുന്നത്. കള്ളുകുടിയും പുകവലിയും
ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങളുമെല്ലാം പലരെയും ഇതിനകം തന്നെ
നിത്യരോഗികളാക്കിമാറ്റുകയും ചെയ്തു

Scroll To Top