Tuesday December 06, 2016
Latest Updates

കള്ളപ്പണ നിക്ഷേപമുള്ള മൂന്ന് ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്രം പുറത്തുവിട്ടു

കള്ളപ്പണ നിക്ഷേപമുള്ള മൂന്ന് ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്രം പുറത്തുവിട്ടു

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള മൂന്ന് ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി. സുപ്രീംകോടതിയിലാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയത്. ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയവരാണ് മൂന്ന് പേര്‍. അതേസമയം ഇവര്‍ക്ക് രാഷ്ട്രീയ ബന്ധമില്ല. ഇരട്ട നികുതി കരാര്‍ ഇവര്‍ക്ക് ബാധകമല്ല. ഇക്കാരണത്താലാണ് മൂന്ന് പേരുടെ പേരുകള്‍ കേന്ദ്രം വെളിപ്പെടുത്തിയത്.

ഡാബര്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രദീപ് ബര്‍മ്മന്‍, രാജ്‌കോട്ടില്‍ നിന്നുള്ള വ്യവസായി പങ്കജ് ചിമന്‍ലാല്‍, ഖനിവ്യവസായി രാധ എസ് ടിംബ്ലോ എന്നിവരുടെ പേരുകളാണ് സുപ്രീം കോടതിക്ക് കൈമാറിയത്. കള്ളപ്പണം നിക്ഷേപം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിക്ക് കൈമാറി. നേരത്തെ കള്ളപ്പണ നിക്ഷേപകരുടെ പേര് വെളിപ്പെടുത്താനാകില്ലെന്നു കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് വിവാദമായിരുന്നു.

Scroll To Top