Thursday December 08, 2016
Latest Updates

കള്ളപ്പണ നിക്ഷേപം: മനോരമ കുടുംബാംഗങ്ങള്‍ക്കെതിരെ തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കള്ളപ്പണ നിക്ഷേപം: മനോരമ കുടുംബാംഗങ്ങള്‍ക്കെതിരെ തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരില്‍ മനോരമ കുടുംബാംഗത്തിന് കേന്ദ്രസര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്കി. മനോരമ കുടുംബാംഗങ്ങളായ മാമന്‍, അരുണ്‍ മാമന്‍ എന്നിവരുടെ പേരുകളാണ് കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കിക്കൊണ്ട് കേന്ദ്ര ആദായ നികുതി വകുപ്പ് രംഗത്ത് വന്നു.

ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. കോടതിയില്‍ സമര്പ്പിച്ച്ച്ച എട്ടോളം പേരുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറുകയും ചെയ്തു. മനോരമ കുടുംബാംഗങ്ങളെ കൂടാതെ മുംബൈ ലീലാവതി ആശുപത്രി ഉടമകള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കള്ളപ്പണക്കാരുടെ പട്ടികയിലുണ്ട്.

Scroll To Top