Thursday December 08, 2016
Latest Updates

കള്ളപ്പണ നിക്ഷേപം: പട്ടികയില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ?

കള്ളപ്പണ നിക്ഷേപം: പട്ടികയില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ?

ന്യൂഡല്‍ഹി: സ്വിസ് ബാങ്ക് ഉള്‍പ്പെടെയുള്ള വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരില്‍ നാല് കോണ്‍ഗ്രസ് നേതാക്കളുമെന്ന് സൂചന. കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളെക്കുറിച്ച് അഭ്യൂഹം പ്രചരിക്കുന്നതിനിടെ മുന്‍ കേന്ദ്രമന്ത്രി പ്രണീത് കൗറിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. തനിക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണം കൗര്‍ നിഷേധിച്ചു. അതേസമയം ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ച വിവരം കൗര്‍ സ്ഥിരീകരിച്ചു.

മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന പ്രണീത് കൗര്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്ടന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലിയെ കൗര്‍ പരാജയപ്പെടുത്തിയിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയുടെ തോല്‍വിക്ക് തനിക്കെതിരെ പകരം വീട്ടുകയാനെന്നനു കൌറിന്റെ ആരോപണം.

കോണ്‍ഗ്രസ് എം.പിയായ അനു ടാണ്ടന്റെ പേരും കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണന്‍ റാണെയുടെയും ഒരു മകന്റെയും പേരും പട്ടികയിലുണ്ടെന്ന് ആരോപണമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ റാണെ പരാജയപ്പെട്ടിരുന്നു.

Scroll To Top