Saturday December 10, 2016
Latest Updates

കളിയല്ല ,പാസ് വേഡ് ….

കളിയല്ല ,പാസ് വേഡ് ….

ഇന്റര്‍നെറ്റ് സുരക്ഷ ഉറപ്പാക്കുന്നതിനായി നമ്മളില്‍ പലരും പാസ് വേഡുകള്‍ സെറ്റു ചെയ്തു വയ്ക്കാറുണ്ട്. മറ്റൊരാള്‍ക്ക് കണ്ടെത്താന്‍ അല്‍പമെങ്കിലും പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ് പലരും പാസ് വേഡായി സെറ്റ് ചെയ്യാനായി ഉപയോഗിക്കുക.
ഈയിടെയായി പാസ് വേഡ് മാനേജ്‌മെന്റ് ആപ്ലിക്കേഷന്‍ പ്രൊവൈഡറായ സ്പ്ലാഷ് ഡാറ്റ സാധാരണയായി ഉപഭോക്താക്കള്‍ ഉപയോഗിച്ചുവരുന്ന ഇരുപത്തിയഞ്ചിലധികം പാസ് വേഡുകളെക്കുറിച്ച് ഒരു വാര്‍ഷിക ലിസ്റ്റ് പുറത്തിറക്കി. പാസ് വേഡ് എന്ന വാക്ക് തന്നെയാണ് ഈഅറ്റവും കൂടുതല്‍ പേര്‍ പാസ് വേഡായി ഉപയോഗിച്ചിരുന്നത് . അവയില്‍ പലതും ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താവുന്ന തരം കാര്യങ്ങളായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ അഡോബില്‍ ഒരു സൈബര്‍ അറ്റാക്ക് ഉണ്ടായതോടെ അഡോബ് ഉപഭോക്താക്കള്‍ സാധരണയായി ഉപയോഗിക്കുന്ന പാസ് വേഡുകളെ ഉള്‍പ്പെടുത്തിയ ലിസ്റ്റ് സെക്യൂരിറ്റി കണ്‍സല്‍ട്ടിംഗ് ഫേമായ സ്ട്രിക്ച്ചര്‍ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 2.9 മില്ല്യന്‍ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഹാക്കിംഗ് നടന്നതെന്നായിരുന്നു കണക്കുകൂട്ടല്‍, എന്നാല്‍ 38 മില്ല്യന്‍ ഉപഭോക്താക്കളെയാണ് ഹാക്കര്‍മാര്‍ കുടുക്കിയത്.

എബിസി ,123, 111111, ഐ ലവ് യു എന്നിവയൊക്കെയാണ് ആളുകള്‍ പൊതുവെ ഉപയോഗിക്കുന്ന 10 പാസ് വേഡുകളില്‍ പ്രധാനപ്പെട്ടവ. 1234,12345, 000000 എന്നിവയാണ് പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്ന തരം പാസ് വേഡുകള്‍ എന്നാണ് പുതിയ ലിസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

ഓണ്‍ലൈനില്‍ ഏതൊക്കെ പാസ് വേഡുകള്‍ ഉപയോഗിക്കരുതെന്നുള്ളതിന് ഒരു വഴികാട്ടിയായാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റ് നിലകൊള്ളുന്നതെന്ന് സ്പ്ലാഷ്ഡാറ്റയുടെ സിഇഒ മോര്‍ഗാന്‍ സ്ലെയിന്‍ പറഞ്ഞു.

വളരെ ചെറുതും സംഖ്യകള്‍ നിറഞ്ഞതുമായ പാസ് വേഡുകളാണ് ഇത്തവണത്തെ ലിസ്റ്റില്‍ കൂടുതലായി കാണപ്പെട്ടിരിക്കുന്നതെന്നാണ് സിഇഒ അറിയിക്കുന്നത്.
വളരെ ശക്തമായ പാസ് വേഡുകള്‍ ഉണ്ടാക്കാനായി ചില നിര്‍ദ്ദേശങ്ങളും സ്പ്ലാഷ് ഡാറ്റ നല്‍കുന്നുണ്ട്.

എട്ട് അക്ഷരങ്ങളോ അക്കങ്ങളോ ഉള്‍ക്കൊള്ളുന്ന പാസ് വേഡുകള്‍ സെറ്റ് ചെയ്യാനാണ് സ്പ്ലാഷ്ഡാറ്റ നിര്‍ദ്ദേശിക്കുന്നത്.
യൂസര്‍നേമും പാസ് വേഡും ഒന്നാവാതിരിക്കാന്‍ ശ്രദ്ധിക്കുക.

പാസ് വേഡിനെ സംരക്ഷിക്കാനായി പാസ് വേഡ് മാനേജര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് ഉത്തമമാണെന്നും സ്പ്ലാഷ്ഡാറ്റ അറിയിക്കുന്നുണ്ട് .എന്തായാലും പാസ് വേഡിട്ട് ‘കുഞ്ഞുകളിയ്ക്കരുതെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്

Scroll To Top