Sunday December 04, 2016
Latest Updates

കളിത്തോക്ക് കാട്ടി കൊള്ള നടത്തിയ കൗമാരക്കാരന്‍ ഡബ്ലിനില്‍ പിടിയിലായി

കളിത്തോക്ക് കാട്ടി കൊള്ള നടത്തിയ കൗമാരക്കാരന്‍ ഡബ്ലിനില്‍ പിടിയിലായി

ഡബ്ലിന്‍ :ഡ്രംകൊണ്ട്രയിലെ കടയില്‍ കൊള്ള നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരപ്രായക്കാരനെ ഗാര്‍ഡ പിടികൂടി അറസ്റ്റ്‌ചെയ്തു. ഡ്രംകൊണ്ട്രയിലെ ബൊടാനിക് അവന്യുവിലുള്ള ഒരു സ്റ്റോറില്‍ വച്ച് കള്ളത്തോക്ക് കാട്ടി പണം തട്ടിയതിനാണ് ഇപ്പോള്‍ ഇയാളെ ഡബ്ലിനില്‍ വെച്ച് ഗാര്‍ഡ അറസ്റ്റ് ചെയ്തത്.

തനിച്ചായിരുന്ന ഇയാള്‍ തോക്കുകാട്ടി സ്റ്റാഫുകളെ ഭീഷണിപ്പെടുത്തിയ ശേഷമാണ് പണമെടുത്ത് കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30നായിരുന്നു സംഭവം. എന്നാല്‍ കൊള്ള നടത്തുന്നതിനിടയില്‍ ആര്‍ക്കും പരിക്കു പറ്റിയിട്ടില്ല.കടയിലുണ്ടായിരുന്നവരെ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ആ സമയത്ത് അതുവഴി കടന്നുപോയ ഗാര്‍ഡ പ്രശ്‌നം നടന്നതായി മനസിലാക്കുകയും കള്ളനെ പിന്തുടരുകയുമായിരുന്നു. വളരെ ദൂരം പിന്തുടര്‍ന്ന ശേഷമാണ് കള്ളനെ ഗാര്‍ഡയ്ക്ക് പിടുകൂടാന്‍ സാധിച്ചത്. തുടര്‍ന്ന് ഇയാളെ മൗണ്ട്‌ജോയ് ഗാര്‍ഡ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
കുറച്ചു പണവും യഥാര്‍ത്ഥ തോക്കുപോലെ തോന്നിക്കുന്ന കളിത്തോക്കും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Scroll To Top