Tuesday December 06, 2016
Latest Updates

കളിക്കളത്തിലെ വാക്‌പോര്: വഹാബ് റിയാസിനും ഷെയ്ന്‍ വാട്‌സനും പിഴ

കളിക്കളത്തിലെ വാക്‌പോര്: വഹാബ് റിയാസിനും ഷെയ്ന്‍ വാട്‌സനും പിഴ

അഡ്‌ലെയ്ഡ്: ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലിനിടെ പരസ്പരം ഏറ്റുമുട്ടിയ പാക് പേസര്‍ വഹാബ് റിയാസിനും ഓസീസ് താരം ഷെയ്ന്‍ വാട്‌സനും ഐ.സി.സി. പിഴയിട്ടു. വഹാബ് മാച്ച്ഫീസിന്റെ അമ്പത് ശതമാനവും വാട്‌സണ്‍ മാച്ച് ഫീസിന്റെ പതിനഞ്ച് ശതമാനവുമാണ് പിഴയൊടുക്കേണ്ടത്. കളിക്കാര്‍ രണ്ടാളും കുറ്റമേറ്റതിനാല്‍ കൂടുതല്‍ വിചാരണ ഉണ്ടാവില്ല.

ബൗളിങ്ങിനുശേഷം പല തവണ വാട്‌സനെതിരെ പ്രകോപനപരമായ ആംഗ്യം കാട്ടിയതിനാണ് വഹാബിനെതിരെ നടപടി. ആദ്യത്തെ തവണ വഹാബിനെ പ്രകോപിപ്പിച്ചതിനാണ് വാട്‌സന് പിഴയിട്ടത്. ഇരുവരും തമ്മില്‍ വാക്‌പോരും നടന്നിരുന്നു.

മത്സരത്തില്‍ വഹാബിന്റെ പന്തുകള്‍ക്ക് മുന്നില്‍ വാട്‌സണ്‍ പരുങ്ങിപ്പോയിരുന്നു. എന്നാല്‍, മത്സരശേഷം പരസ്പരം കെകൊടുത്താണ് രണ്ടുപേരും പിരിഞ്ഞത്. വാട്‌സണ്‍ വഹാബിനോട് പറഞ്ഞത് എന്താണെന്ന് വ്യക്തിമായിരുന്നില്ലെന്നാണ് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Scroll To Top