Tuesday December 06, 2016
Latest Updates

കല്ലേറ് കേസിലെ പ്രതികള്‍ക്ക് പുരസ്‌ക്കാരം: കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിക്കെതിരെ നടപടി

കല്ലേറ് കേസിലെ പ്രതികള്‍ക്ക് പുരസ്‌ക്കാരം: കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിക്കെതിരെ നടപടി

കണ്ണൂര്‍: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ അദ്ദേഹത്തില്‍ നിന്ന് തന്നെ പരിസ്ഥിതി പുരസ്‌ക്കാരം ഏറ്റുവാങ്ങിയ സംഭവത്തില്‍ പൊലീസിനെതിരെ നടപടി. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതേതുടര്‍ന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി: സുരേഷ്‌രാജ് പുരോഹിതിനെ നീക്കി. കണ്ണൂര്‍ റെയ്ഞ്ചിന്റെ പുതിയ അമരക്കാരനായി ഡി.ഐ.ജി: ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. സുരേഷ്‌രാജ് പുരോഹിതിനെ പോലീസ് അക്കാദമിയിലേക്ക് മാറ്റി. കണ്ണൂര്‍ എസ്പി ഉണ്ണി രാജയ്ക്കും സ്ഥാനചലനം സംഭവിച്ചു.

കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ പിടികിട്ടാപ്പുള്ളികളായ പ്രതികള്‍ ഇന്നലെയാണ് മുഖ്യമന്ത്രിയില്‍ നിന്ന് പരിസ്ഥിതി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. പ്രതികളായവര്‍ വേദിയില്‍ എത്തുന്നത് തടയാനോ പോലീസിന് അവരെ തടയാനോ സാധിച്ചില്ല.

സംഭവം വിവാദമായതോടെ ഇന്റലിജന്‍സ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പോലീസിന്റെ വീഴ്ച മറനീക്കി പുറത്ത് വന്നത്. നേരത്തെ പിഞ്ചു കുഞ്ഞിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പാറ സെയ്‌ലിങ്ങ് നടത്തിയ സംഭവത്തിലും കണ്ണൂരിലെ പോലീസ് ഉന്നതര്‍ക്കെതിരെ പോലീസ് സേനയുടെ ഉള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Scroll To Top