Wednesday December 07, 2016
Latest Updates

കല്യാണം പാരയായെന്നു നടി കനിഹ

കല്യാണം പാരയായെന്നു നടി കനിഹ

കല്യാണം പാരയായെന്നു നടി കനിഹ. കല്യാണം കഴിഞ്ഞതോടെ തമിഴില്‍ അവഗണയാണെന്ന് കനിഹ പറഞ്ഞു. വിവാഹിതരായ നടിമാരോട് കോളിവുഡിനു അവഗണന മനോഭാവമാണ്. വിവാഹിതരായ നടിമാരെ തേടി തമിഴില്‍ നിന്ന് നല്ല വേഷങ്ങള്‍ ഒന്നും വരില്ല. എന്നാല്‍ മലയാളത്തിലെ സാഹചര്യം മറിച്ചാണെന്ന് കനിഹ പറഞ്ഞു. താന്‍ വിവാഹിതയാണെന്നതിന്റെ പേരില്‍ മലയാള സിനിമയില്‍ തന്നെ മാറ്റി നിര്‍ത്തുന്ന പ്രവണത ഉണ്ടായിട്ടില്ലെന്ന് കനിഹ പറഞ്ഞു. വിവാഹിതരായ നടിമാരോട് തമിഴരും മലയാളികളും വ്യത്യസ്ത മനോഭാവമാണ് വച്ച് പുലര്‍ത്തുന്നതെന്നും കനിഹ കുറ്റപ്പെടുത്തി.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരുന്ന കനിഹ ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് തമിഴരുടെയും മലയാളികളുടെയും വ്യത്യസ്ത മനോഭാവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കരുതെന്ന് തന്നോട പലരും പറഞ്ഞിരുന്നതായും കനിഹ വെളിപ്പെടുത്തി. ഹൌ ഓള്‍ഡ് ആര്‍ യുവില്‍ പ്രാധാന്യം മഞ്ജുവിനായിരിക്കുമെന്നു പറഞ്ഞാണ് തന്നെ സിനിമയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചതെന്നും കനിഹ പറഞ്ഞു.

Scroll To Top