Friday December 09, 2016
Latest Updates

കലികാല ഗര്‍ഭം ..!

കലികാല ഗര്‍ഭം ..!

ഗര്‍ഭകാലത്ത് പിടിപെടാനിടയുള്ള റൂബല്ല ജര്‍മന്‍ മീസല്‍സ് എന്ന രോഗത്തെ പ്രതിരോധിക്കാനെന്ന പേരില്‍ കേരളത്തിലെ ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് ഇന്നു മുതല്‍ ആരംഭിക്കും. എന്നാല്‍ രക്ഷിതാക്കളുടെ സമ്മതം കൂടാതെയുള്ള കുത്തിവെപ്പിനെതിരെ വിവിധ രംഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയരുകയാണ്.

സര്‍ക്കാറിന്റെ അനാവശ്യമായ ഇത്തരം കുത്തിവെപ്പുകള്‍ സ്വകാര്യ കമ്പനികളുമായുള്ള സ്വകാര്യ കരാറിന്റെ പേരിലാണെന്നും ഇത് മറ്റൊരു പെന്റാവാലന്റ് ദുരന്തമാകുമെന്നു വരെ തെളിവുകള്‍ നിരത്തി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയിരിക്കയാണ്.
കേരളത്തിന്റെ നിലവിലെ പതിവനുസരിച്ച് എല്ലാ കുട്ടികളും പതിനഞ്ചാം മാസത്തില്‍ എം എം ആര്‍ വാക്‌സിനേഷനും നാലര വയസ്സില്‍ ബൂസ്റ്റര്‍ ഡോസും നല്‍കപ്പെട്ടവരാണ്. അങ്ങനെയാണെങ്കില്‍ റൂബല്ല കുത്തിവെപ്പ് ഗര്‍ഭധാരണത്തിന് തൊട്ടു മുമ്പ് മാത്രം എടുത്താല്‍ മതി. പിന്നെ എന്തിനാണ് ഒമ്പതിലും പത്തിലും മാത്രം എത്തിയ കുട്ടികള്‍ക്ക് നല്‍കുന്നത് എന്തിനാണ് എന്നതാണ് രക്ഷിതാക്കളുടെ ചോദ്യം. മാത്രമല്ല സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. മുംബെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്വകാര്യ കമ്പനി മാത്രമാണ് ഈ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. അവരുമായി സര്‍ക്കാറിനുള്ള അവിശുദ്ധ ബാന്ധവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അനാവശ്യ തീരുമാനമെന്ന് ചികിത്സാ രംഗത്തുള്ളവര്‍ വരെ പറയുന്നു.
‘കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ വിവാഹത്തിന് മുന്പ് അവശ്യം നടത്തേണ്ട രക്തപരിശോധന പോലും നിര്‍ബന്ധമാക്കാതെ ഈ കുത്തിവയ്പ് നടത്തുന്നതിന് പിന്നില്‍ മറ്റ് അജണ്ടകളകളാണ്. ഇതിനു ചെലവാക്കുന്ന പണം കൊണ്ട് കുട്ടികള്‍ക്ക് പാലും മുട്ടയും കൊടുക്കട്ടെ. അനീമിയയെങ്കിലും മാറും. റൂബെല്ല മൂലം ശിശുവിനുണ്ടാകുന്ന വൈകല്യങ്ങള്‍ അപകടകരമാണ്. എന്നാല്‍ എം.എം.ആര്‍ വാക്‌സിന്‍ എടുത്തവരും ഈ രോഗത്തെ തുടര്‍ന്ന് സ്വാഭാവിക പ്രതിരോധശേഷി നേടിയവരും വീണ്ടും വാക്‌സിന്‍ എടുക്കേണ്ടതില്ല. അല്ലാത്തവര്‍ ഗര്‍ഭധാരണത്തിന് മുന്‍പ് എടുത്താല്‍ മതി’ പ്രമുഖ ഡോക്ടര്‍മാര്‍ പറയുന്നു.

Scroll To Top