Saturday December 03, 2016
Latest Updates

കലാപത്തില്‍ നിന്ന് മോഡി പാഠം പഠിച്ചുവെന്ന് സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍

കലാപത്തില്‍ നിന്ന് മോഡി പാഠം പഠിച്ചുവെന്ന് സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍

മുംബൈ: 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോഡിയോട് ക്ഷമിച്ചതായി പ്രശസ്ത ബോളിവുഡ് എഴുത്തുകാരന്‍ സലിം ഖാന്‍. നടന്‍ സല്മാന്‍ ഖാന്റെ പിതാവും ബോളിവുഡിലെ പ്രമുഖ തിരകഥകൃത്തുമാണ് സലിം ഖാന്‍. ഗുജറാത്ത് കലാപത്തില്‍ നിന്ന് മോഡി പാഠം പഠിച്ചുവെന്നും കലാപത്തിന്റെ പേരില്‍ ഇനിയും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും സലിം ഖാന്‍ പറഞ്ഞു.

മോഡിയുടെ ഉറുദു വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡിയോടു താനാണ് ഉറുദു വെബ്‌സൈറ്റ് തുടങ്ങുന്ന കാര്യം നിര്‍ദ്ദേശിച്ചതെന്നും സലിം ഖാന്‍ പറഞ്ഞു. ഇതേതുടര്‍ന്ന് അദ്ദേഹം തനോട് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും സലിം ഖാന്‍ പറഞ്ഞു.

തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് വലിയ ധാരണയില്ല മോഡി ക്ഷണിച്ചത് കൊണ്ട് മാത്രമാണ് സൈറ്റ് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതെന്നും സലിം ഖാന്‍ പറഞ്ഞു. ഉറുദു ഏതെങ്കിലും മത വിഭാഗത്തിന്റെ ഭാഷ അല്ലെന്നും അത് പഞ്ചാബികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ സംസാരിക്കുന്ന ഭാഷയാണെന്നും സലിം ഖാന്‍ പറഞ്ഞു.

Scroll To Top