Sunday December 11, 2016
Latest Updates

കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ മലയാളികള്‍ക്കായി നോര്‍ക്ക ഹെല്‍പ്പ് ലൈന്‍ തുടങ്ങി; ഭൂരിപക്ഷവും നഴ്‌സുമാര്‍

കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ മലയാളികള്‍ക്കായി നോര്‍ക്ക ഹെല്‍പ്പ് ലൈന്‍ തുടങ്ങി; ഭൂരിപക്ഷവും നഴ്‌സുമാര്‍

തിരുവനന്തപുരം: കലാപ ബാധിതമായ ഇറാഖില്‍ കുടുങ്ങിയ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. നഴ്‌സുമാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് മലയാളികളാണ് ഇറാഖില്‍ ജോലി ചെയ്യുന്നത്. ഇവിടെ കലാപം രൂക്ഷമായതോടെ പലരും നാട്ടില്‍ എത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇറാഖിലെ മലയാളികളുടെ കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാരിന് ലഭ്യമല്ല. ഇതാണ് മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ഒരു പ്രധാന തടസമായി സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇറാഖില്‍ എത്ര മലയാളികളുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെസി ജോസഫും പറഞ്ഞു. എന്നാല്‍ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇറാഖിലെ ഇന്ത്യന്‍ അംബാസഡറുമായി ആശയവിനിമയം ആരംഭിച്ചതായി മുഖ്യമന്ത്രിയും കെസി ജോസഫും അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ട്.

ഇറാഖിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നോര്‍ക്ക പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പരും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവര്‍ 00914712333339 എന്ന നമ്പരിലും ഇന്ത്യയ്ക്ക് അകത്ത് നിന്നുള്ളവര്‍  1800425399  എന്ന നമ്പരിലുമാണ് ബന്ധപ്പെടെണ്ടാത്. ഇറാഖിലെ ഇന്ത്യന്‍ അംബാസഡറും മലയാളിയുമായ അജയകുമാറിനെ 009647704439732 എന്ന നമ്പരില്‍ ലഭ്യമാണ്. കലാപം രൂക്ഷമായതോടെ ഇറാഖിലെ മലയാളി നഴ്‌സുമാരുടെ ബന്ധുക്കളും ആശങ്കയിലാണ്.

Scroll To Top