Saturday December 03, 2016
Latest Updates

കലയുടെ മായിക കാഴ്ച്ച വിടര്‍ത്തി മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിനു ഗംഭീര സമാപനം

കലയുടെ മായിക കാഴ്ച്ച വിടര്‍ത്തി മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിനു ഗംഭീര സമാപനം

ഡബ്ലിന്‍; അയര്‍ലണ്ടിലെ മലയാളി സംഘടന മൈന്‍ഡ് ഏപ്രില്‍ 25,26 തീയതികളില്‍ നടത്തിയ കിഡ്‌സ് ഫെസ്റ്റിന് ഗംഭീര സമാപനം . മൈന്‍ഡിന്റെ ആറാമത് കലോല്‍സവമാണ് സമാപിച്ചത്. രണ്ട് ദിവസങ്ങളിലായി മുന്നൂറിലധികം കുരുന്നുതാരങ്ങള്‍ങ്ങള്‍ അരങ്ങിലെത്തി. പുതിയതായി നിരവധി മത്സരങ്ങള്‍ ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിരുന്നു.

രണ്ടാം ദിന മത്സരങ്ങള്‍ നൃത്തത്തിനായി മാത്രം ക്രമീകരിച്ചിരുന്നു. ആദ്യ ദിവസത്തെ മത്സര ഇനങ്ങളും ഉത്ഘാടന ചടങ്ങും കോര്‍ത്ത്ഇണക്കി അയര്‍ലണ്ടിലെ പ്രമുഖ ടിവി ചാനലായ ആര്‍ടിഇ ഡോട്ട് ഐഇയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ഐ വിറ്റ്‌നസ് എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡാന്‍സ് മത്സരങ്ങളിലെ വിജയികള്‍ക്ക് ലഭിച്ചിരിക്കുന്ന ഒരു സുവര്‍ണാവസരം 2015 ല്‍ ഇറ്റലിയില്‍ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്നത്തിനാണ്.ഐഡിഎഫ് പ്രസിഡന്റ് ബ്രെണ്ട എം ലോഘ്‌ലിന്‍ അറിയിച്ചതാണ് ഇക്കാര്യം.

പ്രഗല്ഭരായ വിധികര്‍ത്താക്കളും കുറ്റമറ്റ സംഘടന പ്രവര്‍ത്തനങ്ങളും ഈ വര്‍ഷത്തെ ഈ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് മികച്ച് നിലവാരം പുലര്‍ത്തുന്നതിന് പ്രത്യേക പങ്കുവഹിച്ചു. രാജ്യത്തിനു പുറത്ത് നിന്നും വിധികര്‍ത്താക്കളെഎത്തിച്ചിരുന്നു.

പരിപാടികള്‍ കാണാന്‍ എത്തിയവര്‍ക്ക് ഈ വര്‍ഷം അയര്‍ലണ്ടില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് അവസരം ഒരുക്കി,വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനായിഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ഉദ്ധ്യോഗസ്ഥര്‍നേരിട്ട എത്തിയിരുന്നു.

മൈന്‍ഡ് കലോത്സവം ഗംഭീര വിജയമാക്കുവാന്‍ സഹകരിച്ച കുട്ടികള്‍, മാതാപിതാക്കള്‍, മാധ്യമങ്ങള്‍, സ്‌പോണ്‍സര്‍മാരായ ട്രൂ വാല്യു ഈ സണ്‍സ്, ക്‌ളവര്‍ മണി ഇന്‍ഷുറണ്‍സ്, ആസ്പിരിന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബ്രെയിന്‍ ഓ ബ്രെയിന്‍, കെയ്‌നാസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങി എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. മത്സര. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഓഗസ്റ്റ് 30 ന് നടക്കുന്ന മൈന്‍ഡ് ഓണാഘോഷത്തോട് അനുബന്ധിച്ച് വിതരണം ചെയ്യും. mind doiochedajo mindpublic 2public

Scroll To Top