Saturday December 10, 2016
Latest Updates

കറ്റാര്‍വാഴയും അഴകും

കറ്റാര്‍വാഴയും അഴകും

ശരീര ചര്‍മ്മ സൗന്ദര്യ സംരക്ഷണത്തിന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന മരുന്നുകളില്‍ പ്രധാനിയാണ് കറ്റാര്‍വാഴ. ചര്‍മ്മത്തിനു മൃദുലത വരുത്താനും മുടിയുടെ ശരിയായ വളര്‍ച്ചയ്ക്കും സാധാരണയായി നാട്ടുവൈദ്യം നിര്‍ദ്ദേശിക്കുന്നത് അലൊവിറ എന്ന കറ്റാര്‍വാഴ തന്നെ.

വഴുവഴുപ്പുള്ള കറ്റാര്‍വാഴ വെളിച്ചെണ്ണയില്‍ ഇട്ട് ചൂടാക്കിയാല്‍ ആ എണ്ണ മുടിയുടെ വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്. കറ്റാര്‍വാഴയുടെ വഴുവഴുത്തഭാഗം കൊണ്ട് മുഖത്ത് മസാജ് ചെയ്താല്‍ മുഖക്കുരു അപ്രത്യക്ഷമാവുകയും ചര്‍മ്മം കൂടുതല്‍ മൃദു ആവുകയും ചെയ്യും. ഇത്തരത്തില്‍ കറ്റാര്‍വാഴയുടെ മറ്റു ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കറ്റാര്‍വാഴ അരച്ചു തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ മാറും
നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍വാഴ
കഷണ്ടിയെ തടുക്കാന്‍ ഉത്തമം. ഇതിന്റെ ജെല്‍ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടി തഴച്ചുവളരും.
താരന്‍ അകറ്റാന്‍ കറ്റാര്‍വാഴയുടെ കൂടെ തൈരും ചെറുനാരങ്ങാനീരും കലര്‍ത്തി തലയില്‍ തേച്ചാല്‍മതി.
കറ്റാര്‍വാഴ പൂന്തോട്ടങ്ങളെ അലങ്കരിക്കാനുള്ള നല്ലൊരു ചെടി കൂടിയാണ്.

Scroll To Top