Sunday December 04, 2016
Latest Updates

കര്‍ണാടക സര്‍ക്കാര്‍ ചികിത്സ നിഷേധിച്ചു; മഅ്ദനി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നു

കര്‍ണാടക സര്‍ക്കാര്‍ ചികിത്സ നിഷേധിച്ചു; മഅ്ദനി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നു

ബാംഗ്ലൂര്‍: സുപ്രീം കോടതി നിര്‍ദ്ദേശിച്ച ചികിത്സ കര്‍ണാടക സര്‍ക്കാര്‍ നിഷേധിച്ചെന്ന് കാണിച്ച് ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതോടെ മഅ്ദനിക്കെതിരെയുള്ള മറ്റൊരു മനുഷ്യാവകാശ ലംഘനത്തിന്റെ കഥകൂടി പുറത്തു വരികയാണ്. ഈയിടെ ശാരീരിക പ്രശ്‌നങ്ങള്‍ കൊണ്ട് പൊറുതി മുട്ടുന്ന മഅ്ദനിക്ക് വിദഗ്ദ ചികിത്സ നല്‍കണമെന്ന് മഅ്ദനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ രോഗം പൂര്‍ണമായി സുഖപ്പെടും മുമ്പ് തന്നെ ജയിലിലേക്ക് തന്നെ അധികൃതര്‍ കൊണ്ടു പോയി എന്നാണ് മഅ്ദനി പറയുന്നത്. ഈ നടപടി കോടതി വിധി ലംഘനമാണെന്നും അദ്ദേഹം പറയുന്നു. എട്ട് വര്‍ഷത്തെ വിചാരണ തടവ് കഴിഞ്ഞാണ് മഅ്ദനി വീണ്ടും കര്‍ണാടക ജയിലിലാക്കപ്പെട്ടത്.
എന്നാല്‍ മതിയായ തെളിവില്ലാതെയാണ് കര്‍ണാടക സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് ജയിലില്‍ മഅ്ദനിക്ക് മനുഷ്യാവകാശപരമായ പരിഗണന ലഭിക്കുന്നില്ലെന്ന് തുറന്ന് കാട്ടി മഅ്ദനിയും ചില സന്നദ്ധ സംഘടനകളും അധികൃതരുടെ മുമ്പില്‍ പരാതി കൊടുത്തു. അവസാനം സുപ്രീം കോടതി അദ്ദേഹത്തിന് ആശുപത്രി ചികിത്സ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആ ചികിത്സയാണ് തനിക്ക് കോടതി നിഷേധിച്ചെന്ന് മഅ്ദനി പറയുന്നത്. ഇതോടെ വീണ്ടും മഅ്ദനിയും മനുഷ്യാവകാശവും വീണ്ടും രാജ്യത്ത് സജീവ ചര്‍ച്ചയായേക്കും.

Scroll To Top