Monday December 05, 2016
Latest Updates

കരുത്തു കൂടിയ എഞ്ചിനുമായി ഹുണ്ടായി ഇയോണ്‍ വിപണിയിലിറങ്ങി

കരുത്തു കൂടിയ എഞ്ചിനുമായി ഹുണ്ടായി ഇയോണ്‍ വിപണിയിലിറങ്ങി

ഹുണ്ടായി ഇയോണ്‍ വിപണിയില്‍ ഇറങ്ങി. ഡസ്റ്റന്‍ ഗോയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഇയോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. യൂറോപ്യന്‍ വിപണിയില്‍ ഹുണ്ടായി ഇറക്കിയ ഐ ടെന്‍ മോഡലില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇയോണിനു കരുത്ത് പകരുന്നത്.

യൂറോ 5 എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന കാപ്പാ എന്‍ജിന് 68 ബിഎച്ച്പി കരുത്താണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സാധാരണ ഇയോണിന്റെ 814 സിസി , മൂന്ന് സിലിണ്ടര്‍ എന്‍ജിനെ അപേക്ഷിച്ച് 12.8 ബിഎച്ച്പി കൂടുതലാണിതു. ഇതോടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ വാഹനമായി ഇയോണ്‍ മാറിയിരിക്കുകയാണ്.

അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സുള്ള ഇയോണിനു ലീറ്ററിന് 20.3 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇയോണിന്റെ സാധാരണ പതിപ്പുകളില്‍ 21.10 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. എസി , ഇലക്ട്രിക് പവര്‍സ്റ്റിയറിങ് , ഫ്രണ്ട് പവര്‍ വിന്‍ഡോ, ഇമ്മൊബിലൈസര്‍ ,13 ഇഞ്ച് വീലുകള്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍.

Scroll To Top