Friday December 09, 2016
Latest Updates

കരുത്തുകാട്ടി വടംവലിയില്‍ ഫിസ്ബറോ ടീം നേടിയ സമ്മാനത്തുക ചാരിറ്റിയ്ക്ക് 

കരുത്തുകാട്ടി വടംവലിയില്‍ ഫിസ്ബറോ ടീം നേടിയ സമ്മാനത്തുക ചാരിറ്റിയ്ക്ക് 

ഡബ്ലിന്‍: വടംവലിയില്‍ കരുത്തുകാട്ടി നേടിയ സമ്മാനതുക ഫിസ്ബറോയിലെ കായിക താരങ്ങള്‍ ചാരിറ്റിയ്ക്ക് സംഭാവന നല്‍കി.

കേരളാ ഹൌസ് കാര്‍ണിവലില്‍ നടന്ന വടംവലി മത്സരത്തില്‍ വിജയിച്ച ഫിബ്‌സ്ബറോ ടീമാണ് തങ്ങള്‍ക്കു ലഭിച്ച സമ്മാനത്തുക ചാരിറ്റിക്ക് സംഭാവന ചെയ്തു മാതൃക കാട്ടിയത്.ഫിബ്‌സ്ബറോ സെന്റ്പീറ്റേഴ്‌സ് നാഷണല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഒരു കാന്‍സര്‍ രോഗിക്കു വേണ്ടി നടത്തിയ ധനശേഖരണത്തിലേക്കാണ് വടംവലിയുടെ സമ്മാനത്തുക സംഭാവന ചെയ്തത്.

ഫിബ്‌സ്ബറോ ടീമിന്റെ വിജയത്തില്‍ ഒട്ടേറെ ആഹ്ലാദമുണ്ടെങ്കിലും അതിനേക്കാള്‍ ഏറെ ചാരിതാര്‍ഥ്യം സമ്മാനതുക സംഭാവന ചെയ്തപ്പോഴുണ്ടെന്നു ടീം അംഗങ്ങള്‍ അറിയിച്ചു.തങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും ടീം അംഗങ്ങള്‍ നന്ദിയും കടപ്പാടും അറിയിച്ചു.

Scroll To Top