Saturday December 10, 2016
Latest Updates

കരുത്തന്‍ കാര്‍ ഗിന്നസ് ബുക്കിലേയ്ക്ക്

കരുത്തന്‍ കാര്‍ ഗിന്നസ് ബുക്കിലേയ്ക്ക്

കരുത്തന്‍ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ കയറിയിരിക്കുകയാണ് നിസാന്റെ എസ് യു വിയായ പട്രോള്‍. ഏറ്റവും ഭാരമേറിയ വിമാനത്തെ വലിച്ചുനീക്കിയത് വഴിയാണ് ഈ വിരുതന്‍ കാര്‍ ബഹുമതിക്കര്‍ഹമായത്.

170 ടണ്ണാണ് പട്രോള്‍ വലിച്ചുനീക്കിയ വിമാനത്തിന്റെ ഭാരം. യു എ ഇയിലെ വിമാനത്താവളത്തില്‍ വച്ചാണ് ഈ ഗിന്നസ് പ്രകടനം നടന്നത്. 50 മീറ്റര്‍ ദൂരം വരെ വാഹനം വിമാനത്തെ വലിച്ചുകൊണ്ട് നീങ്ങി.
ഇതിനു മുന്പ് ഫോക്സ് വാഗനായിരുന്നു ഗിന്നസ് റെക്കോര്‍ഡ്‌. 155 ടണ്ണായിരുന്നു അന്ന് ഫോക്സ് വാഗണ്‍ വലിച്ച വിമാനത്തിന്റെ ഭാരം. അത് മറികടന്നാണ്‌ പട്രോള്‍ ഗിന്നസ് ബുക്കില്‍ പ്രവേശിച്ചത്.
എഞ്ചിനിളും മറ്റും യാതൊരു മാറ്റവും വരുത്താത്ത നിസാന്റെ പട്രോളാണ് ഈ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. എസ് യു വിയുടെ 5.6 ലിറ്റര്‍, 8സിലിണ്ടര്‍ (വി 8), പെട്രോള്‍ എഞ്ചിന്‍ 400 ബിഎച്പി -560 ആണ് ശേഷി.

Scroll To Top