Saturday December 10, 2016
Latest Updates

കരിയര്‍ ബ്രേക്ക് കഴിഞ്ഞെത്തിയ രണ്ട് മലയാളി നേഴ്‌സുമാരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മടക്കി അയച്ചു

കരിയര്‍ ബ്രേക്ക് കഴിഞ്ഞെത്തിയ രണ്ട് മലയാളി നേഴ്‌സുമാരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മടക്കി അയച്ചു

ഡബ്ലിന്‍ :എംപ്ലോയ്‌മെന്റ്‌റ് വിസയുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിയ രണ്ട് മലയാളികളെ രാജ്യത്ത് കടക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായി രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണിത് .

ഡബ്ലിനിലെ ഒരു യൂണിവേഴ്‌സിറ്റി ആശുപത്രിയിലും ,മറ്റൊരു കൗണ്ടിയില്‍ നിന്നുള്ള സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തുവന്നിരുന്ന രണ്ടു നേഴ്‌സുമാരെയാണ് ഇപ്രകാരം തിരിച്ചയച്ചത്.

കരിയര്‍ബ്രേക്കിലായിരുന്ന രണ്ട് പേര്‍ക്കും ആശുപത്രികളില്‍ നിന്നും ജോലിക്ക് തിരികെ കയറാനുള്ള അനുവാദം നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഐറിഷ് എംബസിയില്‍ നിന്നും വിസ അനുവദിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഡബ്ലിനില്‍ എത്തിയത് .

എന്നാല്‍ ഡബ്ലിനില്‍ എത്തിയ ഇവരോട് വര്‍ക്ക്‌പെര്‍മിറ്റ് കൂടി ആവശ്യമാണെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായതത്രേ .ഇതില്‍ ഡബ്ലിനില്‍ നിന്നുള്ള നേഴ്‌സിനോട് വര്‍ക്ക് പെര്‍മിറ്റ് ഹാജരാക്കിയ ശേഷം വീണ്ടും വിസയ്ക്ക് അപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ടന്ന് അറിയുന്നു .എന്നാല്‍ മറ്റെയാള്‍ക്കെതിരെ മോര്‍ട്ട്‌ഗേജ് ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായ മറ്റൊരു കേസും നിലവില്‍ ഉണ്ട് .

ഡബ്ലിനില്‍ നിന്നുള്ള നേഴ്‌സിനെ അവര്‍ വന്നിറങ്ങിയ അതെ ഫ്‌ലൈറ്റിലും ,മറ്റെയാളെ ചോദ്യം ചെയ്യലിന് ശേഷവുമാണ് മടക്കിയയച്ചത് .

ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നും സുഹൃത്തുക്കളെ ബന്ധപ്പെടാനും അധികൃതര്‍ ഇവരെ അനുവദിച്ചില്ലെന്ന് പരാതിയുണ്ട് .

ഇവര്‍ വന്ന എയര്‍വേസുകളില്‍ തന്നെയാണ് പണം പിന്നീട് തിരികെ നല്‍കണം എന്ന വ്യവസ്ഥയില്‍ അധികൃതര്‍ ഇവര്‍ക്ക് മടക്കയാത്ര ഒരുക്കിയത് .

കരിയര്‍ ബ്രേക്കിന് ശേഷം രാജ്യത്തെത്തുന്നവര്‍ തൊഴില്‍ വിസാ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നത്തിന്റെ സൂചനയാണ് ഈ സംഭവങ്ങള്‍ വഴി പുറത്തു വരുന്നത്

Scroll To Top