Monday December 05, 2016
Latest Updates

കരള്‍ രോഗങ്ങളും ലക്ഷങ്ങളും

കരള്‍ രോഗങ്ങളും ലക്ഷങ്ങളും

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. അതുകൊണ്ട് തന്നെ കരളിനുണ്ടാകുന്ന ചെറിയ തകരാര് പോലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാനിടയുന്ദ്. കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനായാല്‍ അത്രയും നേരത്തെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കും. കണ്ണുകള്‍ , ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍ രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മൂത്രത്തിന്റെ നിറവും മഞ്ഞയായിരിക്കും. പിത്തരസത്തിന്റെ അമിതമായ ഉത്പാദനം മൂലമാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

കരള്‍ വീക്കവും കരള്‍ കോശങ്ങളിലെ തകരാറുകളും ഈ രോഗലക്ഷണങ്ങള്‍ക്ക് കാരണമാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദിയും മനം പുരട്ടലും കരള്‍ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. അമിതമായ പിത്തരസത്തിന്റെ ഉല്‍പ്പാദനം തന്നെയാണ് ഈ ഛര്‍ദിക്കും കാരണമാകുന്നത്. അടിവയറിലെ നീര് കരള്‍രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും രോഗം ഏറ്റവും മൂര്‍ഛിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് അടി വയറ്റില്‍ നീര് പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ലക്ഷണം ഒരിക്കലും അവഗണിക്കരുത്.

തല ചുറ്റലും മയക്കവും അനുഭവപ്പെടുന്നതും കരള്‍ രോഗത്തിന്റെ ഒരു ലക്ഷണമാണ്. കരള്‍ രോഗം ഗുരുതരമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തന ശേഷി കുറയുകയും. തലച്ചോറിന്റെ പ്രവര്‍ത്തന ശേഷി കുറയുന്നത് രോഗിയുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും, ഇത് മാനസികാസാസ്ഥ്യമായി തെറ്റിദ്ധരിപ്പിക്കപ്പെടാനും ഇടയുണ്ട്.

Scroll To Top