Saturday December 03, 2016
Latest Updates

കരടു വിജ്ഞാപനം പുറത്തിറങ്ങില്ല,കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ രാജി തുടങ്ങി

കരടു വിജ്ഞാപനം പുറത്തിറങ്ങില്ല,കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ രാജി തുടങ്ങി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കേരളാ ഘടകം ഒഴികെ ബാക്കി എല്ലാവരും പ്രതീക്ഷിച്ചത് പോലെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍ മേല്‍  കരടു വിജ്ഞാപനം പുറത്തിങ്ങില്ല. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോയെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച ശേഷം മാത്രമേ റിപ്പോര്‍ട്ട് പുറത്തിറങ്ങുകയുള്ളു എന്നാണിപ്പോള്‍ പറയുന്നത്.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അനുമതി നല്‍കാനാവുകയുള്ളുവെന്നും അനുമതി എപ്പോള്‍ നല്‍കാനാവുമെന്ന് പറയാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കസ്തൂരി രംഗന്‍ റിപ്പോര്ട്ടിന്‍ മേലുള്ള യൂ ഡി എഫ് നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജി വെയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു..

മലയോര കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങാനാണ് തീരുമാനമെന്നും അറിയിച്ചു കൊണ്ട് കേരളാ ഫീഡിസ് ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് നേതാവ് പിസി ജോസഫ് രാജിവെച്ചു. രാജിക്കാര്യം പാര്‍ട്ടി നേതാവ് പിജെ ജോസഫിനെ അറിയിച്ചതായും പിസി ജോസഫ് പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കേരളാ കോണ്‍ഗ്രസിലെ കടുത്ത ഭിന്നതയെ തുടര്‍ന്നാണ് പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം പിസി ജോസഫ് രാജിവെച്ചതെന്നാണ് സൂചന.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പിസി ജോസഫ് ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാവും മുന്‍ എംഎല്‍എയുമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇന്ന് ഇറങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

കേരളാ കോണ്‍ഗ്രസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മുന്‍ കുട്ടനാട് എം എല്‍ എ ,ഡോ .കെ സി ജോസഫും രാജി വെച്ചു

Scroll To Top