Tuesday December 06, 2016
Latest Updates

കമ്യൂണിസ്റ്റുകാര്‍ ക്രിസ്ത്യാനികളോട് അടുത്തുനില്‍ക്കുന്നവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

കമ്യൂണിസ്റ്റുകാര്‍ ക്രിസ്ത്യാനികളോട് അടുത്തുനില്‍ക്കുന്നവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാര്‍പാപ്പയുടെ പ്രശംസ. കമ്യൂണിസ്റ്റുകാര്‍ ക്രിസ്ത്യാനികളോട് ഏറ്റവും അടുത്തുനില്‍ക്കുന്നവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ കമ്മ്യൂണിസ്റ്റുകാരുടെ നിലപാടുകളെ അഭിനന്ദിച്ചത്. പാവപ്പെട്ടവരുടെ പതാകവാഹകരാണ് ക്രിസ്ത്യാനികള്‍ ആ പതാക കമ്യൂണിസ്റ്റുകാര്‍ അപഹരിച്ചു.

ദാരിദ്ര്യമാണ് സുവിശേഷത്തിന്റെ കേന്ദ്രമെന്നും ബൈബിള്‍ വചനങ്ങളെ ഉദ്ധരിച്ച് കൊണ്ട് മാര്‍പാപ്പ പറഞ്ഞു. ഇരുപത് നൂറ്റാണ്ടുകള്‍ക്കുശേഷം കമ്യൂണിസ്റ്റുകാര്‍ ഇത് കമ്യൂണിസമാണെന്ന് പറയുന്നു. മുതലാളിത്തത്തിന്റെ കടുത്ത വിമര്‍ശകനായ മാര്‍പാപ്പ സ്ഥാനമേറ്റത് മുതല്‍ നടത്തുന്ന ഓരോ പ്രസംഗത്തിലും മുതലാളിത്ത ലോകക്രമത്തെ വിമര്‍ശിക്കാറുണ്ട്.

Scroll To Top