Thursday December 08, 2016
Latest Updates

കമ്മ്യൂണിസ്റ്റുകളും കേരള കോണ്‍ഗ്രസും ഒന്നിച്ചാല്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് പിസി ജോര്‍ജ്

കമ്മ്യൂണിസ്റ്റുകളും കേരള കോണ്‍ഗ്രസും ഒന്നിച്ചാല്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് പിസി ജോര്‍ജ്

കോട്ടയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കേരള കോണ്‍ഗ്രസും ഒന്നിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് പിസി ജോര്‍ജ്. കെഎം മാണിയെ മുഖ്യമന്ത്രി ആക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറായാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് ചീഫ് വിപ്പ് പറഞ്ഞു. മറിച്ച് മാണിയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉണ്ടാകില്ലെന്ന് ജോര്‍ജ് പറഞ്ഞു.

മാണിയെ മുഖ്യമന്ത്രിയാക്കിയാല്‍ രണ്ട് വര്‍ഷത്തിനകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ചീഫ് വിപ്പിന്റെ അഭിപ്രായം മറിച്ചായാല്‍ അത് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കും. ജേണലിസ്റ്റ്‌സ് ഇന്‍ഷ്യേറ്റീവ് ഫോര്‍ മീഡിയ ഡെമോക്രസി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിയില്‍ ഒരാള്‍ മാത്രം മുഖ്യമന്ത്രി ആകുന്ന രീതി മാറണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചാണ് ഭൂരിപക്ഷം 75 തികച്ചതെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Scroll To Top