Thursday December 08, 2016
Latest Updates

കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന നൂറോളം പേര്‍ അറസ്റ്റില്‍ , പിടിയിലായത് യൂറോപ്പില്‍ ആകമാനം പ്രതിസന്ധി സൃഷ്ടിച്ചവര്‍ 

കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന നൂറോളം പേര്‍ അറസ്റ്റില്‍ , പിടിയിലായത് യൂറോപ്പില്‍ ആകമാനം പ്രതിസന്ധി സൃഷ്ടിച്ചവര്‍ 

ഡബ്ലിന്‍: പോലീസും എഫ്ബിഐയും സംയുക്തമായി നടത്തിയ ആഗോള റെയ്ഡില്‍ നൂറോളം ഹാക്കര്‍മാരെ പിടികൂടിയതായി റിപ്പോര്‍ട്ട്. ബ്ലാക്ക്‌ഷെയ്ഡ്‌സ് എന്ന ആന്റി
വൈറസ് പ്രോഗ്രാം ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ലോകമെങ്ങുമുള്ള വിവിധ
രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ ഹാക്കുചെയ്ത് എടുത്തത്.

വിവിധരാജ്യങ്ങളിലായി വിവിധ കമ്പ്യൂട്ടറുകളില്‍ കടന്നു കയറി അവയുടെ നിയന്ത്രണം
ഏറ്റെടുക്കുകയും അവയുടെ ഉടമകളില്‍ നിന്ന് പണം ആവശ്യപ്പെടുകയുമായിരുന്നു
ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം. യൂറോപ്പില്‍ ആകമാനം 16 രാജ്യങ്ങളിലായി
ഹാക്കര്‍മാരുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്ലാക്ക് ഷെയ്ഡ്‌സിന്റെ റിമോട്ട് ആക്‌സസ് ടൂള്‍ ഉപയോഗിച്ച് ലോകത്തിന്റെ ഏത്
കോണിലിരുന്നും ഏതൊരാള്‍ക്കും മറ്റൊരാളുടെ കമ്പ്യൂട്ടര്‍ മുഴുവനായോ വെബ്ക്യാം
മാത്രമായോ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കും. ഈ സോഫ്റ്റ് വെയര്‍ ആയിരക്കണക്കിന് പേരാണ് നിലവില്‍ വിലകൊടുത്തുവാങ്ങി ഉപയോഗിക്കുന്നത്.ഇത് ഉപയോഗിച്ചാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ ആയിരക്കണക്കിന് കമ്പ്യൂട്ടറുകള്‍ ഹാക്കുചെയ്തത്.

പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് കൂടാതെ
വെബ്‌സൈറ്റുകള്‍ തകര്‍ക്കാനും ഹാക്കര്‍മാര്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വരുന്നു.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്കുചെയ്യപ്പെട്ടുവെന്നും തങ്ങള്‍ക്ക് പണം തന്നാല്‍
മാത്രമേ കമ്പ്യൂട്ടര്‍ തിരികെ പ്രവര്‍ത്തനക്ഷമമാകൂ എന്നുമായിരിക്കും
ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളില്‍ ദൃശ്യമാകുന്ന സന്ദേശം.

ഇത്തരം സന്ദേശങ്ങളില്‍ ഹാക്കര്‍മാര്‍ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ആവശ്യപ്പെടും
അത് നല്‍കിയാല്‍ മാത്രമേ കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഉടമയ്ക്ക് തിരികെ
ലഭിക്കൂ. ഇത്തരത്തില്‍ പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് പരാതി
വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസും എഫ്ബിഐയും റെയ്ഡ് ശക്തമാക്കിയത്.
ഹാക്കര്‍മാരുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 97 പേര്‍
അറസ്റ്റിലാവുകയും നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന തോക്കുകളും മറ്റ്
രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.

ഇരുപത് വയസില്‍ താഴെയുള്ളവരാണ് പിടികൂടിയവരില്‍ അധികവും.പണം ആവശ്യപ്പെടുന്നതോടൊപ്പം മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയ്തിനും ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിരുന്നു.

Scroll To Top