Friday December 09, 2016
Latest Updates

കമ്പനികള്‍ നഷ്ട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍ :ഐ ടി മേഖലയിലും തകര്‍ച്ച

കമ്പനികള്‍ നഷ്ട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍ :ഐ ടി മേഖലയിലും തകര്‍ച്ച

ഡബ്ലിന്‍ :അയര്‍ലണ്ടിലെ 20ശതമാനത്തോളം കമ്പനികളും നഷ്ടത്തിന്റെ പടുകുഴിയിലേക്കാണെന്ന് പുതിയ റിപ്പോര്‍ട്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള കമ്പനികളും ഇത്തരത്തിലുള്ള പാപ്പരത്തം അഭിമുഖീകരിക്കേണ്ടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 15,000ത്തോളം കമ്പനികളായിരുന്നു പുതുതായി സൃഷ്ടിക്കപ്പെട്ടത്.
വിഷന്‍ നെറ്റിന്റെ കണക്കുകള്‍ പ്രകാരം പ്രൊഫഷണല്‍ സര്‍വ്വീസുകളിലും നിര്‍മ്മാണ മേഖലകളിലും ആണ് പാപ്പരത്തം ഏറ്റവും കൂടുതലായി 2013ല്‍ ബാധിച്ചിരിക്കുന്നത് എന്നാണ് കാണാന്‍ സാധിക്കുന്നത്.
പല നിര്‍മ്മാണ കമ്പനികളും പാപ്പരത്തംകാരണം പുറത്തുപോകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പല കമ്പനികളും 1.1ശതമാനം എന്ന ലെവലിലേക്ക് താഴേക്ക് പതിക്കുകയും ചെയ്തിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ 2.5ശതമാനത്തോളമാണ് പാപ്പരത്തം ബാധിച്ചിരിക്കുന്നത്.
എന്നാല്‍ ഇക്കഴിഞ്ഞ 12 മാസക്കാലമായി വ്യാപാര മേഖലയില്‍ അല്പം ഉയര്‍ച്ചയാണ് കാണാന്‍ സാധിക്കുന്നതെന്നാണ് വിഷന്‍ നെറ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ കുള്ളന്‍ പറഞ്ഞത്.
ഐറിഷ് വ്യാപാരങ്ങള്‍ക്ക് ഇതൊരു വളര്‍ച്ചാ കാലഘട്ടമായി മാറുകയാണ് ചെയ്തതെന്നും വ്യാപാര സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും ഉപഭോക്താക്കളുടെ സമീപനം ശക്തമാവുകയും ചെയ്തുവെന്നും ക്രിസ്റ്റീന്‍ പറയുന്നു. 2013ല്‍ 15,000ത്തില്‍പ്പരം കമ്പനികളാണ് അയര്‍ലണ്ടില്‍ പുതുതായി രൂപം കൊണ്ടത്. ഇത് ഏതാണ്ട് പത്തുശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഹോസ്പിറ്റാലിറ്റി സെക്ടര്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. 65ശതമാനത്തോളം റസ്‌റ്റോറന്റുകളും 54ശതമാനത്തോളം ഹോട്ടലുകളും തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഹോസ്പിറ്റാലിറ്റി, നിര്‍മ്മാണം, ഐടി മേഖലയിലെ കമ്പനികളാണ് ഏറ്റവും അധികമായി പരാജയഭീതി നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് ക്രിസ്റ്റീന്‍ പറയുന്നത്. പല കമ്പനികളും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ പുതുതായി കൊണ്ടു വന്നിരിക്കുന്ന സാമ്പത്തിക നയങ്ങളില്‍ പലതും കമ്പനികളെ തിരികെ കൊണ്ടുവരാനുള്ള വഴി തുറന്നുകൊണ്ടിരിക്കുകയാണ്. ചെറിയരീതിയിലുള്ള തകര്‍ച്ചകള്‍ നേരിടുന്ന മേഖലകളെ കരകയറ്റാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു.

Scroll To Top