Saturday December 10, 2016
Latest Updates

കമിതാക്കള്‍ ഒളിച്ചോടുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി !

കമിതാക്കള്‍ ഒളിച്ചോടുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി !

കാമുകി കാമുകന്മാര്‍ക്ക് ഇനി ധൈര്യമായി ഒളിച്ചോടാം !. പ്രണയം കൂടിയാല്‍ ഒളിച്ചോടുന്നത് കുറ്റകരമല്ലെന്നും കോടതി.കോഴിക്കോട് സ്വദേശികളും കമിതാക്കളുമായ ഗൌതം സുധാകരനും അനിഷിദ അബ്ദുള്‍ അസീസും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ ഈ വിചിത്രമായ ഉത്തരവ്.

ജസ്റ്റിസ് എബ്രഹാം ജോസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജനുവരി 27 ന് കോളേജ് ഹോസ്റ്റലില്‍ നിന്ന് അനിഷിദ മുങ്ങിയെന്നാരോപിച്ച് അവരുടെ പിതാവ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. സംഭവത്തിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് തങ്ങള്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗൌതം സുധാകരനും അനിഷിദയും ഹൈക്കോടതിയെ സമീപിച്ചത്. 

വാദം കേട്ട കോടതി പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പ്രണയിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നുള്ള കേസില്‍ എന്ത് കുറ്റമാണെന്നാണ് ചോദിച്ചത്. വ്യക്തികളെ കാണാതാവുമ്പോള്‍ കണ്ടെത്തേണ്ടത് പോലീസിന്റെ ജോലിയാണ്. എന്നാല്‍ കല്യാണം കഴിച്ച രണ്ടു പേരെ അന്വേഷിച്ച് നടക്കേണ്ട കാര്യം പോലീസിനില്ലെന്നും കോടതി പറഞ്ഞു. കാമുകിയും കാമുകനും ഒളിച്ചോടിയതിനകത്ത് കുറ്റകൃത്യങ്ങളില്ലെന്നും അതിനാല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിച്ച കോടതി ഇതുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ റദ്ദാക്കുകയും ചെയ്തു. ഇതുപോലെയുള്ള നിസാര കാര്യങ്ങളില്‍ പോലീസ് ഇടപെടരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു

Scroll To Top