Saturday December 10, 2016
Latest Updates

കന്യാസ്ത്രീകളുടെ ‘ബ്രസല്‍സ് സ്‌പ്രൌട്ടുകള്‍’ കള്ളന്മാര്‍ കൊള്ളയടിച്ചു

കന്യാസ്ത്രീകളുടെ  ‘ബ്രസല്‍സ് സ്‌പ്രൌട്ടുകള്‍’ കള്ളന്മാര്‍ കൊള്ളയടിച്ചു

വിക്ലോ : കന്യാസ്ത്രീമാരുടെ വിളവെടുപ്പിന് കാലമായ കൃഷിസ്ഥലം കള്ളന്‍മാര്‍ കൊള്ളയടിച്ചു. അടുത്ത ദിവസങ്ങളിലായി വിളവെടുപ്പ് നടത്താനിരിക്കവേയാണ് ബ്രസല്‍സ് സ്‌പ്രൌട്ടുകള്‍ നിറഞ്ഞ തോട്ടത്തില്‍ കൊള്ള നടന്നത്

ഡൊമിനിക്കന്‍ ഫാം ആന്‍ഡ് ഇക്കോളജി സെന്ററില്‍ നിന്നാണ് 300 യൂറോ വിലയുള്ള വിളവുകള്‍ കള്ളന്‍മാര്‍ കൊണ്ടുപോയിരിക്കുന്നത്. ഫാമില്‍ മോഷണം നടന്നതില്‍ സിസ്റ്റര്‍മാര്‍ പരിഭ്രമിച്ചിരിക്കുകയാണ്. 300 യൂറോ വിലയുള്ള സാധനങ്ങള്‍ കളവു പോയി എന്നതിലല്ല വിഷമമെന്നും തങ്ങള്‍ അതീവ ശ്രദ്ധയോടെ വളര്‍ത്തിയെടുത്ത വിളവുകളും മറ്റും നശിപ്പിക്കപ്പെട്ടു എന്നതാണ് കൂടുതല്‍ വിഷമകരം എന്ന് സിസ്റ്റര്‍ ജൂലി ന്യൂമാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ടുള്ള പരിശ്രമത്താലാണ് കൃഷിസ്ഥലം ഈ വിധത്തിലാക്കിയതെന്നും സിസ്റ്റര്‍ ജൂലി കൂട്ടിച്ചേര്‍ത്തു.
മോഷ്ടിച്ച സാധനങ്ങള്‍ ഇപ്പോള്‍ വില്‍പ്പന നടത്തിയിരിക്കാം എന്നാണ് കരുതുന്നതെന്ന് അവര്‍ പറഞ്ഞു. ക്രിസ്തുമസ് മാര്‍ക്കറ്റിലേക്കായി വിളവെടുപ്പിന് ഒരുക്കിയിരുന്ന കൃഷിസ്ഥലമാണ് കള്ളന്‍മാര്‍ താറുമാറാക്കി ഇട്ടിരിക്കുന്നത്.
മാര്‍ക്കറ്റില്‍ സ്ഥിരം സാധനങ്ങള്‍ വാങ്ങുന്ന കടക്കാരോടും അടുത്ത വാരാന്ത്യത്തോടെ വിളവെടുപ്പ് നടത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും സിസ്റ്റര്‍ ജൂലി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ വില ഓര്‍ത്തല്ല ദുഖമെന്നും എന്നാല്‍ അതിനെ അത്രത്തോളമെത്തിക്കാന്‍ പരിശ്രമിച്ച ആളുകള്‍ വളരെ ശ്രദ്ധ നല്‍കിയാണ് വിളവുകളെ പരിപാലിച്ചിരുന്നതെന്നും അത് നശിപ്പിക്കപ്പെട്ടതു കാണുമ്പോഴുള്ള വിഷമമാണ് തങ്ങള്‍ക്കെന്നും സിസ്റ്റര്‍ പറഞ്ഞു.
. ഇവ വളര്‍ത്തി വിളവെടുപ്പിന് പാകമാകാന്‍ രണ്ടുവര്‍ഷത്തോളമാണ് ആവശ്യമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ മുന്‍പും ഇത്തരത്തില്‍ മോഷണം നടന്നിട്ടുണ്ട്. പച്ചക്കറികളില്‍ ചിലതൊക്കെ അവര്‍ അത്താഴത്തിനായി എടുത്തിരുന്നു. 8ഏക്കറിലായാണ് പച്ചക്കറി ഫാം നിലനിര്‍ത്തിയിരുന്നത്.
എല്ലാ ക്രിസ്തുമസിനും ബ്രസല്‍സ്‌പ്രൌട്ടുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് ഇവിടത്തെ പതിവായിരുന്നുവെന്നും സിസ്റ്റര്‍ ജൂലി അറിയിച്ചു. ബ്രേയിലെയും കില്‍ഡയറിയിലെയും മാര്‍ക്കറ്റുകളില്‍ ഫാം ഷോപ്പ് വഴി തന്നെ വിപണിയിലും എത്തിച്ചിരുന്നു.

Scroll To Top