Wednesday December 07, 2016
Latest Updates

കനേഡിയന്‍ പാര്‍ലിമെന്റിനു നേരെ ഭീകരാക്രമണം:മലാലയെ ആദരിക്കുന്നതില്‍ പ്രതിഷേധിച്ചെന്ന് സൂചനകള്‍ 

കനേഡിയന്‍ പാര്‍ലിമെന്റിനു നേരെ ഭീകരാക്രമണം:മലാലയെ ആദരിക്കുന്നതില്‍ പ്രതിഷേധിച്ചെന്ന് സൂചനകള്‍ 

ഒട്ടാവ:കനേഡിയന്‍ പാര്‍ലിമെന്റിനു നേരെ ഭീകരാക്രമണം.അക്രമി തോക്കുമായി പാര്‍ലമെന്റിനുള്ളില്‍ കടന്നുകയറി വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടടുത്ത യുദ്ധസ്മാരകത്തില്‍ സൈനികനു നേരെ വെടിയുതിര്‍ത്ത അക്രമി പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് കടന്നുകയറുകയായിരുന്നു. പാര്‍ലമെന്റിനുള്ളില്‍ 30 തവണയിലേറെ വെടിയൊച്ച മുഴങ്ങി.തോക്കുധാരിയെ പിന്നീട് പൊലീസ് വെടിവച്ചുകൊന്നു. പ്രധാനമന്ത്രി സ്റ്റീവന്‍ ഹാര്‍പര്‍ പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായിരുന്നു.
ചര്‍ച്ചയിലായിരുന്ന അദ്ദേഹത്തെ ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. പാര്‍ലമെന്റ് അടച്ച സൈന്യം ചുറ്റും വളഞ്ഞിരിക്കുകയാണ്. ഒന്നിലേറെ അക്രമികള്‍ ഉള്ളതായും റിപ്പോര്‍ട്ടുണ്ട്.

കാനഡയില്‍ ഇന്നലെ രാവിലെ 9.30നാണ് സംഭവം. പാര്‍ലമെന്റ് ഹില്ലിലെ യുദ്ധസ്മാരകത്തിന് പുറത്താണ് സൈനികന് തോക്കുധാരിയുടെ വെടിയേറ്റത്.ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പിന്തുടര്‍ന്നതോടെയാണ് അക്രമി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടന്നത്.

നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിക്കു കനേഡിയന്‍ പൗരത്വം നല്‍കുന്ന ചടങ്ങ് ഇന്നു നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണു സൂചന.അറബിയും ദക്ഷിണ അമേരിക്കന്‍ പൗരനുമാണ് ആക്രമണം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ സൂചിപ്പിച്ചു.ottava

Scroll To Top