Saturday December 03, 2016
Latest Updates

കനത്ത പുക മഞ്ഞ് .സാന്‍ഡിമൌണ്ട് ബീച്ചില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു

കനത്ത പുക മഞ്ഞ് .സാന്‍ഡിമൌണ്ട് ബീച്ചില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു

ഡബ്ലിന്‍: ഡബ്ലിനിലെ സാന്‍ഡിമൌണ്ട് സ്ട്രാണ്ടില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. സാന്‍ഡിമൌണ്ട് സ്ട്രാണ്ടില്‍ നടക്കുകയായിരുന്ന പെണ്‍കുട്ടികള്‍ കനത്ത കോടമഞ്ഞില്‍ ഒറ്റപ്പെട്ടുപോകുകയായിരുന്നു. സാന്‍ഡിമൌണ്ടില്‍ നടക്കാനിറങ്ങിയ കൗമാരക്കാരായ പെണ്‍കുട്ടികളാണ് ഒറ്റപ്പെട്ടു പോയത്. 

തങ്ങള്‍ സാന്‍ഡിമൌണ്ടില്‍ കുടുങ്ങിയതായി പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണിലൂടെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡന്‍ലേരി ഗാര്‍ഡയും ഡന്‍ലേരിയിലെ കോസ്റ്റ് ഗാര്‍ഡും രംഗത്ത് എത്തി രക്ഷിക്കുകയായിരുന്നു. വൈകുന്നേരം 6.30 ഓടെയാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്. 

ഇന്നലെ വൈകിട്ട് 6 മണിയോടെ പെട്ടന്ന് കോടമഞ്ഞ് ഡബ്ലിന്‍ തീരത്ത് പ്രത്യക്ഷപ്പെടുകയായിരുന്നു.ഡബ്ലിന്‍ തീരത്ത് നിന്നും ആറു കിലോമീറ്റര്‍ ദൂരെവരെ ഇത് ദൃശ്യമായിരുന്നു.ചില പ്രദേശങ്ങളില്‍ തൊട്ടടുത്ത വസ്തുക്കള്‍ പോലും കാണനാവാത്ത അവസ്ഥയായിരുന്നു 

പുകമഞ്ഞു ശക്തമായിരുന്നതിനാല്‍ പെണ്‍കുട്ടികളെ കുടുങ്ങിയ ഇടം കണ്ടെത്താല്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും അധികം വൈകാതെ കുട്ടികളെ രക്ഷപെടുത്തി മടങ്ങാന്‍ ഗാര്‍ഡയ്ക്ക് സാധിച്ചു. ഒറ്റപ്പെട്ടു പോയെങ്കിലും മുന്നോട്ട് പോകാതെ ഗാര്‍ഡയെ ഫോണില്‍ ബന്ധപ്പെടാന്‍ പെണ്‍കുട്ടികള്‍ മനസാന്നിധ്യം കാണിച്ചത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കാതെ തന്നെ പെണ്‍കുട്ടികളെ രക്ഷപെടുത്താന്‍ സഹായകമായെന്ന് ഗാര്‍ഡ അധികൃതര്‍ പറഞ്ഞു.

Scroll To Top