Saturday December 03, 2016
Latest Updates

കനത്ത നാശം വിതച്ച് മഴയും കൊടുങ്കാറ്റും, കാലാവസ്ഥ മാറ്റമില്ലാതെ തുടരും 

കനത്ത നാശം വിതച്ച് മഴയും കൊടുങ്കാറ്റും, കാലാവസ്ഥ മാറ്റമില്ലാതെ തുടരും 

ഗാല്‍വേ : ശക്തമായ മഴയിലും കൊടുങ്കാറ്റിലും കനത്ത നാശ നഷ്ടം. 130 കിലോമീറ്റര്‍ വേഗതയിലാണ് ഇന്നലെ കാറ്റ് വീശിയടിച്ചത്. ഇത് പലയിടങ്ങളിലും കനത്ത് നാശനഷ്ടം സൃഷ്ടിക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു. മേയോ,ഡൊണെഗല്‍, ലീഷാം, ഗാല്‍വെ, സ്ലൈഗോ, ക്ലെയര്‍ എന്നിവടങ്ങളിലെല്ലാം യെല്ലോ കാറ്റഗറി വാണിംഗ് പുറപ്പെടുവിച്ചിരുന്നു.

110 കിലോമീറ്റര്‍ മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നായിരുന്നു മുന്നറിയിപ്പ്. ഇന്ന് രാവിലെ പത്ത് മണി വരെ ഈ
മുന്നറിയിപ്പ് നിലവിലുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മൊഹെര്‍ക്‌ളിഫ്‌സിലെ യാത്രക്കാരെ ഒഴിപ്പിക്കേണ്ടി വന്നു. നിരവധി സ്ഥലങ്ങളില്‍ ഗതാഗതം മുടങ്ങുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. സ്ലൈഗോയിലെയും ഡൊണെഗലിലെയും തീരദേശ മേഖലകളില്‍ 75 അടി വരെ ഉയരത്തില്‍ വേലിയേറ്റമുണ്ടായി. വേലിയേറ്റവും കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് മേയോയിലെയും ഡൊണെഗലിലെയും മൂവായിരത്തിലധികം വീടുകളില്‍ വൈദ്യുതി വിതരണം നിലച്ചു.

ഡൊണെഗലിലെ ലെറ്റര്‍കെനിയിലും ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് സമീപം മരം വീണു. പല വാഹനങ്ങളും തലനാരിഴയ്ക്കാണ് വന്‍ ദുരന്തത്തില്‍ നിന്ന് ഒഴിവായത്. സ്‌കൂള്‍ ബസിനു മുകളിലേക്കാണ് മരം വീഴാന്‍ തുടങ്ങിയത്. സ്‌കൂള്‍ ബസിന്റെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ദുരന്തം ഒഴിവായത്. ഇന്നും കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Scroll To Top