Wednesday December 07, 2016
Latest Updates

കത്തോലിക്ക സഭയ്ക്ക്  പ്രധാനമന്ത്രി വേണ്ടേയെന്ന് ക്ലീമിസ് വാവ

കത്തോലിക്ക സഭയ്ക്ക്  പ്രധാനമന്ത്രി വേണ്ടേയെന്ന് ക്ലീമിസ് വാവ

തിരുവനന്തപുരം: കത്തോലിക്ക സഭയ്ക്കും െ്രെകസ്തവര്‍ക്കും പ്രധാനമന്ത്രി വേണ്ടേയെന്ന് പിറണറായിയോട് ക്ലീമിസ് വാവ. ബി.ജെ.പിയിലെ അംഗമായതുകൊണ്ട് മാത്രം പ്രധാനമന്ത്രിയെ മുന്‍ വിധിയോടെ കാണരുത്. ഇനിയും പൂര്‍ണ്ണമായും ജോലി തുടങ്ങിയിട്ടില്ലാത്ത അദേഹത്തെ ഒഴിവാക്കേണ്ട കാര്യമില്ല. അടുത്ത 5 വര്‍ഷത്തേയ്ക്ക് കത്തോലിക്ക സഭയ്ക്കും െ്രെകസ്തവര്‍ക്കും പ്രധാനമന്ത്രി വേണ്ട എന്നാണോ പിണറായി ചിന്തിക്കുന്നതെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാവ കൂടിക്കാഴ്ച നടത്തിയതിനെ കഴിഞ്ഞ ദിവസം സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്റെ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരികരിക്കുകയായിരുന്നു ക്ലിമീസ് ബാവ. 

ബാവ മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് മതനിരപേക്ഷ ചിന്താഗതിക്കാര്‍ക്ക് ദു:ഖമുണ്ടാക്കി. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ കര്‍ദിനാള്‍ നിസ്സാരവല്‍ക്കരിച്ചു. തുടങ്ങിയ പരാമര്‍ശങ്ങളാണ് പിണറായി വിജയന്‍ ദേശാഭിമാനിയില്‍ പ്രസിദ്ധികരിച്ച തന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിണറായിയുടെ നിലപാട് സി.പി.എമ്മിന്റെ നിലപാടാണെന്നും അതിന് മറുപടി നല്‍കേണ്ട കാര്യമില്ലെന്നുമാണ് സഭയുടെ മാധ്യമ സെക്രട്ടറി ഫാ. ബൊവാസ് മാത്യു പ്രതികരിച്ചത്. ബാവയുടെ മോദിയുമായുള്ള വിശദാംശങ്ങള്‍ അറിയാതെ ചിത്രം മാത്രം കണ്ടാണ് പിണറായി കുറ്റപ്പെടുത്തുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

Scroll To Top