Tuesday December 06, 2016
Latest Updates

കത്തോലിക്ക സഭയുടെ നിര്‍ണ്ണായക സിനഡ് തുടങ്ങി; സഭ കാലോചിതമായി മാറണമെന്ന് മാര്‍പാപ്പ 

കത്തോലിക്ക സഭയുടെ നിര്‍ണ്ണായക സിനഡ് തുടങ്ങി; സഭ കാലോചിതമായി മാറണമെന്ന് മാര്‍പാപ്പ 

വത്തിക്കാന്‍ സിറ്റി: കുടുംബ ബന്ധങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള കത്തോലിക്ക സഭയുടെ അസാധാരണ സിനഡിന് വത്തിക്കാനില്‍ തുടക്കമായി. വിവാഹ മോചനം, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനം തുടങ്ങിയ വിഷയങ്ങളില്‍ കാതലായ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനഡാണ് വത്തിക്കാനില്‍ തുടങ്ങിയത്. 61 കര്‍ദിനാള്‍മാരും 200ലധികം ബിഷപ്പുമാരും പന്ത്രണ്ടോളം ദമ്പതിമാരും സിനഡില്‍ പങ്കെടുക്കുന്നുണ്ട്. . ഈ മാസം 19 വരെ സിനഡ് തുടരും.ഇന്ത്യയില്‍നിന്നു കര്‍ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ്,മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ  ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. 
alanchery

kliസിനഡിന് മുന്‍പായി ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍മാരെയും ബിഷപ്പുമാരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. സഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. കുടുംബ ബന്ധങ്ങളില്‍ തകര്‍ച്ച കാരുണ്യം കൊണ്ട് ശുശ്രൂഷിക്കണമെന്ന് മാര്‍പാപ്പ സിനഡിനു തുടക്കം കുറിച്ചുകൊണ്ട് നടത്തിയ ദിവ്യബലിയില്‍ പറഞ്ഞു. ആധുനിക കുടുംബങ്ങളിലുണ്ടാകുന്ന മുറിവുകളെക്കുറിച്ച് യഥാര്‍ത്ഥ്യ ബോധം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റ ശേഷം നടക്കുന്ന ആദ്യ സിനഡിനെ ലോകമെങ്ങുമുള്ള മാധ്യമങ്ങളും ഇതര സഭകളും ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. 

സഭ കാലങ്ങളായി പിന്തുടരുന്ന ചില സഭാ നിയമങ്ങളില്‍ മാറ്റം അനിവാര്യമാണെന്ന് മാര്‍പാപ്പ പറയുമ്പോള്‍. ശക്തമായ എതിര്‍പ്പുമായി പാരമ്പര്യ വാദികളായ ഒരു വിഭാഗം മറുവശത്തുണ്ട്. സഭ പിന്തുടര്‍ന്ന് പോരുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ക്കരുതെന്ന് പാരമ്പര്യവാദികള്‍ വാദിക്കുന്നു. ഈ സിനഡിലെ ചര്‍ച്ചയില്‍ രൂപപ്പെടുന്ന കാര്യങ്ങള്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു സിനഡിലും ചര്‍ച്ചയാകും. അതിനു ശേഷമേ മാറ്റങ്ങള്‍ക്ക് അംഗീകാരം ലഭിക്കൂ. 

Scroll To Top