Friday December 09, 2016
Latest Updates

കത്തോലിക്ക സഭയുടെ നിര്‍ണ്ണായക സിനഡ് നാളെ വത്തിക്കാനില്‍ തുടങ്ങും

കത്തോലിക്ക സഭയുടെ നിര്‍ണ്ണായക സിനഡ് നാളെ വത്തിക്കാനില്‍ തുടങ്ങും

വത്തിക്കാന്‍ സിറ്റി: വിവാഹം, വിവാഹ മോചനം, ഗര്‍ഭ നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭയുടെ നിലപാട് മാറ്റണോ എന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനുള്ള അസാധാരണ സഭ സിനഡ് നാളെ വത്തിക്കാനില്‍ തുടങ്ങും. ഒകടോബ്‌ര്‍  5 മുതല്‍ 16 വരെയാണ് സിനഡ്. ലോകമെമ്പാടുമുളള കത്തോലിക്കാ ഇടവകകളില്‍ ഒരു വര്‍ഷത്തോളം ചര്‍ച്ച ചെയ്ത് രൂപീകരിച്ച പ്രവര്‍ത്തന രേഖ സിനഡ് ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തിലാകും തീരുമാനങ്ങള്‍ എടുക്കുന്നത്.

കത്തോലിക്ക സഭ നൂറ്റാണ്ടുകളായി രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഗര്‍ഭ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചരിത്രപരമായ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് സിനഡ് പരിഗണനയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുനത്. കുടുംബത്തെ കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ ചര്‍ച്ചയാവുക.

രണ്ടാംവത്തിക്കാന്‍ കൊണ്‍സിലിനു ശേഷം കത്തോലിക്കാ സഭയില്‍ നടക്കാനിരിക്കുന്ന പരിഷ്‌ക്കരണ നടപടികള്‍ രണ്ടാം ഘട്ടത്തില്‍ ചര്‍ച്ചയാകും. സ്വവര്‍ഗ വിവാഹം മുതല്‍ അവിവാഹിത അമ്മമാരുടെ വിവാഹം വരെയുള്ള വിഷയങ്ങള്‍ ഈ ഘട്ടത്തില്‍ ചര്‍ച്ചയാകും. ഗര്‍ഭ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് സിനഡിന്റെ മൂന്നാം ഭാഗം ചര്‍ച്ചചെയ്യുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അധ്യക്ഷനായ സിനഡില്‍ കര്‍ദിനാള്‍മാരും സഭയുടെ വിവിധ സമിതികളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

 

Scroll To Top