Thursday December 08, 2016
Latest Updates

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കാറിനു നേരേ കല്ലേറ് ,ഉമ്മന്‍ ചാണ്ടിയ്ക്ക് പരിക്ക്

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കാറിനു നേരേ കല്ലേറ് ,ഉമ്മന്‍ ചാണ്ടിയ്ക്ക് പരിക്ക്

കണ്ണൂര്‍ : പൊലീസ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം .

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. നെറ്റിയില്‍ രണ്ട് മുറിവുണ്ടായതായിട്ടാണ് വിവരം. പരിക്ക് സാരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ . വൈദ്യസഹായം സ്വീകരിക്കാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്തു.

പ്രതിഷേധവുമായി എത്തിയ ഇടത് പ്രവര്‍ത്തകരാണ് ആക്രമാസക്തരായത് എന്ന് പറയപ്പെടുന്നു.. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പി.ജയരാജന്റെ നേതൃത്വത്തില്‍ നടന്ന ഉപരോധ സമരത്തിനിടെ പൊലീസും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കല്ലേറുണ്ടായത്.
1000 ലധികം പോലീസുകാരായിരുന്നു ഇവിടെ തമ്പടിച്ചിരുന്നത്. പ്രവര്‍ത്തകര്‍ പെട്ടെന്ന് സംഘടിച്ച് നടത്തിയ ആക്രമണമായതിനാല്‍ പോലീസുകാര്‍ക്ക് സന്ദര്‍ഭോചിതമായി ഇടപെടാന്‍ കഴിയാതെ വരികയായിരുന്നു. കല്ലേറില്‍ വാഹനത്തി?ന്റെ ഇരു ചില്ലുകളും തകര്‍ന്നു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ സി ജോസഫും ഉണ്ടായിരുന്നു.

നേരത്തെ തന്നെ സ്ഥലത്ത് തടിച്ച് കൂടിയ ഇടത് പ്രവര്‍ത്തകര്‍ കല്ലും വടിയുമായാണത്രെ പ്രതിഷേധ സമരത്തിനെത്തിയത്.

മുഖ്യമന്ത്രിക്കു നേരെയുള്ള ആക്രമണം സംഘടിതവും ആസൂത്രിതവുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

Scroll To Top